കോട്ടയം: നോട്ടുനിരോധനം, ജിഎസ്ടി, പ്രളയം എന്നിവകൊണ്ടു തകർന്നുപോയ പരസ്യവ്യവസായത്തെ ഉണർത്തിയെടുക്കാനുള്ള പദ്ധതികൾക്കു കുമരകത്തു ചേർന്ന കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ രൂപം നൽകി. നവകേരള സൃഷ്ടിക്കായി ചെലവാക്കുന്ന കോടിക്കണക്കിനു രൂപ ടൂറിസം, വ്യവസായമേഖലകളിൽ ഉണ്ടാക്കുന്ന ഉണർവ് പരസ്യ ഏജൻസികൾ ഉപയോഗപ്പെടുത്തണമെന്നു യോഗം അഭിപ്രായപ്പെട്ടു.
കിട്ടാക്കടങ്ങൾക്കു പരിഹാരമെന്നവണ്ണം ക്ലയന്റ് റേറ്റിംഗ് റിപ്പോർട്ട് (സിആർആർ) സിസ്റ്റം നടപ്പിലാക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി.പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കെത്രിഎ അംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകും. പ്രളയകാലത്ത് കെത്രിഎയുടെ എല്ലാ സോണിലെയും അംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കെത്രിഎ സീനിയർ അംഗങ്ങളായ ടി.ഒ. ഫിലിപ്പ്, ടി.കെ.സി. അഹമ്മദ് എന്നിവരെ യോഗം ആദരിച്ചു. ആഡ് ഫെസ്റ്റ്, 2019 നവംബറിൽ മൂന്നാറിൽ നടത്തുന്നതിനു പി.ടി. ഏബ്രഹാമിനെ ജനറൽ കൺവീനറായി തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് പി. സുന്ദർകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചീഫ് പേട്രൻ ജോസഫ് ചാവറ ഉദ്ഘാടനംചെയ്തു. ജയിംസ് വളപ്പില, രാജു മേനോൻ, പി.ടി. ഏബ്രഹാം, എച്ച്. രാം പ്രസാദ്, ശാസ്തമംഗലം മോഹൻ, രാജീവ് ഇളയാവൂർ, ജോസ് വള്ളൂർ, ലാൽജി വർഗീസ്, ജോൺസ് വളപ്പില, ജയചന്ദ്രൻ നായർ, ഷിബു കെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
അവധിയിൽ പ്രവേശിച്ച സുന്ദർകുമാറിനു പകരം താത്കാലിക പ്രസിഡന്റായി ജയിംസ് വളപ്പിലയെ നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.