ടൊ​യോ​ട്ട എ​ത്തി​യോ​സ് വി​ല്പ​ന നാ​ല് ല​ക്ഷം ക​വി​ഞ്ഞു
ടൊ​യോ​ട്ട എ​ത്തി​യോ​സ് വി​ല്പ​ന നാ​ല് ല​ക്ഷം ക​വി​ഞ്ഞു
Wednesday, September 26, 2018 12:27 AM IST
കൊ​​ച്ചി: ടൊ​​യോ​​ട്ട​​യു​​ടെ എ​​ത്തി​​യോ​​സ് സീ​​രീസ് കാ​​റു​​ക​​ളു​​ടെ വി​​ല്പന നാ​​ലു ല​​ക്ഷം പി​​ന്നി​​ട്ടു. 2011ലാ​​ണ് ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യോ​​സ് സീ​​രീ​​സ് കാ​​റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പ്ലാ​​റ്റി​​നം എ​​ത്തി​​യോ​​സ്, എ​​ത്തി​​യോ​​സ് ലി​​വ, എ​​ത്തി​​യോ​​സ് ക്രോ​​സ് എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് എ​​ത്തി​​യോ​​സ് സീ​​രീസ്.

2016 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ടൊയോ​​ട്ട പു​​തി​​യ സു​​ര​​ക്ഷാ സ​​വി​​ശേഷേ​​ത​​ക​​ളു​​മാ​​യി പ്ലാ​​റ്റി​​നം എ​​ത്തി​​യോ​​സ്, എ​​ത്തി​​യോ​​സ് ലി​​വ എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ എ​​ത്തി​​ച്ച​​ത്. മ​​നോ​​ഹ​​ര​​മാ​​യ ഡുവ​​ൽ ടോ​​ണ്‍ ലി​​വ​​യും നി​​ര​​ത്തി​​ലെത്തി. ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ വാ​​ഹ​​ന​​മാ​​യ എ​​ത്തി​​യോ​​സ് ക്രോ​​സ് എ​​ക്സ് ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ വി​​ല്പ​​ന​​യ്ക്കെ​​ത്തി​​. ഡുവ​​ൽ ടോ​​ണ്‍ ലി​​വ​​യ്ക്കു ല​​ഭി​​ച്ച മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​ത്തോ​​ടെ എ​​ത്തി​​യോ​​സ് ലി​​വ​​യു​​ടെ വ​​ള​​ർ​​ച്ച 95 ശ​​ത​​മാ​​ന​​മാ​​യി.


ഉ​​ത്പന്ന​​ങ്ങ​​ൾ ന​​വീ​​ക​​രി​​ക്കാനും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഏ​​റ്റ​​വും മി​​ക​​ച്ച ഫീ​​ച്ച​​റു​​ക​​ൾ പ്ര​​ദാ​​നം ചെ​​യ്യാനും ക​​ഠി​​ന പ്ര​​യ​​ത്നം ന​​ട​​ത്തി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കു​​മെ​​ന്ന് ടൊ​​യോ​​ട്ട കി​​ർ​​ലോ​​സ്ക​​ർ മോ​​ട്ടോ​​ർ​​സ് ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജിംഗ് ഡ​​യ​​റ​​ക്ട​​ർ എ​​ൻ. രാ​​ജ വ്യ​​ക്ത​​മാ​​ക്കി. ​

എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഉ​​ള്ള ഇ​​ര​​ട്ട എ​​സ്ആ​​ർ​​എ​​സ് എ​​യ​​ർ​​ബാ​​ഗുക​​ൾ, ഇ​​ബി​​ഡി സ​​ഹി​​തം എ​​ബി​​എ​​സ്, ഫോ​​ഴ്സ് ലി​​മി​​റ്റ​​ർ, പ്രീ ​​ടെ​​ൻ​​ഷ​​ന​​ർ തു​​ട​​ങ്ങി​​യ​​വ​​യോ​​ടു​​കൂ​​ടി​​യ മു​​ൻ സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ൾ, ഐ​​സോ​​ഫി​​ക്സ് ചൈ​​ൽ​​ഡ് സീ​​റ്റ് ലോ​​ക്കു​​ക​​ൾ എ​​ന്നി​​വ സവിശേ ഷതകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.