പരാതി കേൾക്കാൻ ഇന്ത്യയിൽ വാട്സ്ആപ് ഓഫീസറെ നിയമിച്ചു
പരാതി കേൾക്കാൻ ഇന്ത്യയിൽ വാട്സ്ആപ് ഓഫീസറെ നിയമിച്ചു
Monday, September 24, 2018 12:10 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ​ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ഗ്രി​​​​വ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ നി​​​​യ​​​​മി​​​​ച്ച് ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സ്ആ​​​​പ്. വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ആ​​​​ഗോ​​​​ള ക​​​​സ്റ്റ​​​​മ​​​​ർ കെ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ കോ​​​​മ​​​​ൾ ലാ​​​​ഹി​​​​രി​​​​യെ​​​​യാ​​​​ണ് ഗ്രി​​​​വ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ക​​​​ന്പ​​​​നി​​​​യു​​​​ടെ സ​​​​പ്പോ​​​​ർ​​​​ട്ട് ടീ​​​​മി​​​​ന്‍റെ​​​​യോ ഗ്രി​​​​വ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ​​​​യോ സേ​​​​വ​​​​നം തേ​​​​ടാ​​​​മെ​​​​ന്ന് വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ ഒൗ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​രാ​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ത് ഇ-​​​​മെ​​​​യി​​​​ൻ ആ​​​​യോ വാ​​​​ട്സ്ആ​​​​പ്പി​​​​ലൂ​​​​ടെ​​​​യോ ഗ്രി​​​​വ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റി​​​​യി​​​​ക്കാ​​​​ൻ വാ​​​​ട്സ്ആ​​​​പ് സെ​​​​റ്റിം​​​​ഗ്സി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും വെ​​​​ബ്സൈ​​​​റ്റി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു.


വ്യാ​​​​ജ​​​​സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ട്സാ​​​​പ്പി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലെ വാ​​​​ട്സ്ആ​​പ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഗ്രി​​​​വ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ നി​​​​യ​​​​മ​​​​ന​​​​വും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ​​​​യു​​​​ള്ള വാ​​​​ട്സ്ആ​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വാ​​​​ട്സ്ആ​​​​പ്പി​​​​ന് നോ​​​​ട്ടി​​​​സ് അ​​​​യ​​​​ച്ചി​​​രി​​​ന്നു. എ​​​ന്നാ​​​ൽ‌, സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​ക്ക് അ​​​നു​​​മ​​​തി ന​​​ല്​​​ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് വാ​​​ട്സ്ആ​​പ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.