രേഖകൾക്കെല്ലാം ഒരേയൊരു ആപ്
രേഖകൾക്കെല്ലാം ഒരേയൊരു ആപ്
Saturday, September 22, 2018 10:47 PM IST
ഗാഡ്ജെറ്റ് കഫെ /ഐ​ബി​ൻ കാ​ണ്ടാ​വ​നം

സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള എ​ല്ലാ രേ​ഖ​ക​ളു​ടെ​യും സോ​ഫ്റ്റ് കോ​പ്പി​ക​ൾ അ​ഥ​വാ ഡി​ജി​റ്റ​ൽ കോ​പ്പി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും കേ​ര​ള പോ​ലീ​സും അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നൊ​പ്പം ഉ​യ​ർ​ന്നു​വ​ന്ന ഒ​രു പേ​രാ​ണ് ഡി​ജി ലോ​ക്ക​ർ. എ​ന്താ​ണ് ഡി​ജി ലോ​ക്ക​ർ? എ​ങ്ങ​നെ​യാ​ണ് ഇ​തി​നു​ള്ളി​ൽ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്? ഇ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം? സ്മാ​ർ​ട്ട്ഫോ​ണും ആ​ധാ​റു​മു​ള്ള ആ​ർ​ക്കും അ​നാ​യാ​സം ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ഫോ​ണി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ഡി​ജി ലോ​ക്ക​റി​നെ​ക്കു​റി​ച്ചും എ​ങ്ങ​നെ ഡി​ജി ലോ​ക്ക​ർ അ​ക്കൗ​ണ്ട് തു​റ​ക്കാ​മെ​ന്നും അ​റി​യാം
ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച​താ​ണ് ഡി​ജി ലോ​ക്ക​ർ അ​ഥ​വാ ഡി​ജി​റ്റ​ൽ ലോ​ക്ക​ർ സ​ർ​വീ​സ്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ ക്ലൗ​ഡ് പ്ലാ​റ്റ്ഫോ​മി​ൽ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ന​ല്കു​ന്ന രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് മാ​ത്ര​മാ​ണ്. 10 എം​ബി സൗ​ജ​ന്യ സ്പേ​സ് ആ​ണ് ഡി​ജി ലോ​ക്ക​ർ ഓ​രോ ഉ​പ​യോ​ക്താ​വി​നും ന​ല്കു​ക. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​നാ​യാ​സം ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ഡി​ജി ലോ​ക്ക​റി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കാ​നാ​കും.

എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ഡി​ജി ലോ​ക്ക​ർ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​പ് തു​റ​ക്കു​ന്പോ​ൾ​ത്ത​ന്നെ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ന​ല്ക​ണം. അ​പ്പോ​ൾ ആ ​ന​ന്പ​രി​ലേ​ക്കു ല​ഭി​ക്കു​ന്ന വ​ൺ ടൈം ​പാ​സ്‌​വേ​ഡ് (ഒ​ടി​പി) ന​ല്കി​യാ​ൽ ഡി​ജി ലോ​ക്ക​റി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​യി.

ഒ​രു യൂ​സ​ർ​നെ​യി​മും പാ​സ്‌​വേ​ഡും ന​ല്കി അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ക്കു​ന്ന​താ​ണ് ര​ണ്ടാം ഘ​ട്ടം. യൂ​സ​ർ നെ​യി​മി​ലും പാ​സ്‌​വേ​ഡി​ലും 3 മു​ത​ൽ 50 അ​ക്ഷ​ര​ങ്ങ​ൾ വ​രെ ഉ​പ​യോ​ഗി​ക്കാം. ഇ​തി​നൊ​പ്പം ഒ​രു സ്പെ​ഷ​ൽ കാ​ര​ക്ട​റും (@, #,...) ഒ​രു സം​ഖ്യ​യും ഉ​ണ്ടാ​യി​രി​ക്ക​ണം.


അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ നാ​ല​ക്ക പി​ൻ ന​ന്പ​ർ ന​ല്ക​ണം.

ഇ​ത്ര​യു​മാ​യാ​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഇ​തി​നു​ശേ​ഷം ആ​പ്പി​ന്‍റെ ഹോം ​പേ​ജി​ൽ കാ​ണു​ന്ന ആ​ധാ​ർ ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ധാ​ർ ന​ന്പ​ർ ന​ല്ക​ണം. ആ​ധാ​റി​ൽ ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള ന​ന്പ​രി​ലേ​ക്ക് ഒ​രു ഒ​ടി​പി എ​ത്തും. ഇ​ത് ന​ല്കി മു​ന്നോ​ട്ടു​പോ​കു​ന്ന​തോ​ടെ ഡി​ജി ലോ​ക്ക​റും ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യ​പ്പെ​ടും. ഒ​പ്പം ഉ​പ​യോ​ക്താ​വി​ന്‍റെ ആ​ധാ​ർ ഇ​ഷ്യൂ​ഡ് ഡോ​ക്യു​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യും.

ലോ​ഗ് ഒൗ​ട്ട് ചെ​യ്യാ​തി​രു​ന്നാ​ൽ ഓ​രോ ത​വ​ണ ആ​പ് തു​റ​ക്കു​ന്പോ​ഴും നാ​ല​ക്ക പി​ൻ ന​ല്കി​യാ​ൽ മ​തി.

എ​ങ്ങ​നെ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാം

ഡി​ജി ലോ​ക്ക​ർ അ​ക്കൗ​ണ്ട് ലോ​ഗി​ൻ ചെ​യ്യു​ക.

അ​പ്‌​ലോ​ഡ് ഐ​ക്ക​ണി​ൽ ക്ലി​ക്ക് ചെ​യ്ത് ഫോ​ണി​ൽ​നി​ന്ന് രേ​ഖ​ക​ൾ ക്ലൗ​ഡി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം.

ഫോ​ൾ​ഡ​റു​ക​ൾ നി​ർ​മി​ച്ച് ഓ​രോ രേ​ഖ​യും പ്ര​ത്യേ​കം പ്ര​ത്യേ​കം സേ​വ് ചെ​യ്യാ​ൻ ക​ഴി​യും.
പി​ഡി​എ​ഫ്, പി​എ​ൻ​ജി, ജെ​പി​ജി ഫോ​ർ​മാ​റ്റു​ക​ളി​ലു​ള്ള ഫ​യ​ലു​ക​ൾ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യൂ.


ഇ​ഷ്യൂ​ഡ് ഡോ​ക്യു​മെ​ന്‍റും അ​പ്‌​ലോ​ഡ​ഡ് ഡോ​ക്യു​മെ​ന്‍റും

ഇ​ഷ്യൂ​ഡ് ഡോ​ക്യു​മെ​ന്‍റു​ക​ൾ, അ​പ്‌​ലോ​ഡ​ഡ് ഡോ​ക്യു​മെ​ന്‍റു​ക​ൾ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം റി​ക്കാ​ർ​ഡു​ക​ളാ​ണ് ഡി​ജി ലോ​ക്ക​റി​നു​ള്ളി​ലു​ള്ള​ത്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ ഏ​ജ​ൻ​സി​ക​ളോ ന​ല്കു​ന്ന രേ​ഖ​ക​ളാ​ണ് ഇ​ഷ്യൂ​ഡ് ഡോ​ക്യു​മെ​ന്‍റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക (ആ​ധാ​ർ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ആ​ർ​സി ബു​ക്ക്, പാ​ൻ, എ​ൽ​പി​ജി ക​ണ​ക്‌​ഷ​ൻ സ​ബ്സ്ക്രി​പ്ഷ​ൻ വൗ​ച്ച​റു​ക​ൾ, ഐ​സി​എ​സ്ഇ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ).

ഉ​പ​യോ​ക്താ​വ്ത​ന്നെ അ​പ്‌​ലോ​ഡ് ചെ​യ്തു സൂ​ക്ഷി​ക്കു​ന്ന രേ​ഖ​ക​ളാ​ണ് അ​പ്‌​ലോ​ഡ​ഡ് ഡോ​ക്യു​മെ​ന്‍റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.