ജെറ്റ് എയർവേസ് ഓഹരികൾ ഇടിഞ്ഞു
ജെറ്റ് എയർവേസ് ഓഹരികൾ ഇടിഞ്ഞു
Saturday, September 22, 2018 1:40 AM IST
ബം​ഗ​ളൂ​രു: ജെ​റ്റ് എ​യ​ർ​വേ​സ് ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ​ക്ക് വീ​ണ്ടും ഇ​ടി​വ്. ജെ​റ്റ് എ‍യ​ർ​വേ​സ് ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ സ​ർ​വേ ന​ട​ന്ന​തോ​ടെ ഓ​ഹ​രി​ക​ൾ നാ​ലു വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തോ​ട​ടു​ത്തു.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​വെ​ന്ന് ഉ​ട​മ​ക​ളി​ലൊ​ന്നാ​യ അ​ബു​ദാ​ബി​യി​ലെ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.


ജെ​റ്റി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ 7.6 ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു. ഓ​ഗ​സ്റ്റ് 10നു ​ശേ​ഷം ജെ​റ്റ് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന ത​ക​ർ​ച്ച​യാ​ണി​ത്.

വ്യാ​ഴാ​ഴ്ച വി​മാ​ന​ത്തി​നു​ള്ളി​ലെ മ​ർ​ദം ക്ര​മീ​ക​രി​ക്കാ​ൻ പൈ​ല​റ്റു​മാ​ർ മ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ സം​ഭ​വ​വും ഓ​ഹ​രി ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.