പി​ടി​വി​ട്ട് രൂ​പ
പി​ടി​വി​ട്ട് രൂ​പ
Tuesday, September 18, 2018 10:44 PM IST
മും​ബൈ: രൂ​പ​യെ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി. കേ​ന്ദ്രം അ​ഞ്ചി​ന പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും രൂ​പ ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ ഡോ​ള​ർ 47 പൈ​സ നേ​ട്ട​ത്തി​ൽ 72.98 രൂ​പ​യി​ലെ​ത്തി. ത​ലേ​ന്നു ഡോ​ള​റി​ന് 67 പൈ​സ നേ​ട്ട​മു​ണ്ടാ​യ​താ​ണ്.

ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ഡോ​ള​ർ വ​ര​വ് കൂ​ട്ടു​ന്ന​ത​ല്ല എ​ന്നാ​ണു വി​പ​ണി വി​ല​യി​രു​ത്തു​ന്ന​ത്. ചി​ല ന​ട​പ​ടി​ക​ൾ സാ​ന്പ​ത്തി​ക​മാ​യി ദോ​ഷ​വും ചെ​യ്യു​മ​ത്രെ.

ഇ​തി​നി​ടെ ഇ​പ്പോ​ഴ​ത്തെ വി​നി​മ​യ​നി​ര​ക്ക് രൂ​പ​യു​ടെ ശ​രി​യാ​യ മൂ​ല്യം കാ​ണി​ക്കു​ന്ന​താ​ണെ​ന്നു ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​രു സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ചു റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​വം​ബ​റി​ൽ ഇ​റാ​നെ​തി​രാ​യ യു​എ​സ് ഉ​പ​രോ​ധം ന​ട​പ്പി​ലാ​കു​ന്പോ​ൾ രൂ​പ വീ​ണ്ടും സ​മ്മ​ർ​ദ​ത്തി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


രൂ​പ​യു​ടെ വി​നി​മ​യനി​ര​ക്ക് ഈ ​വ​ർ​ഷം 13 ശ​ത​മാ​ന​ത്തി​ല​ധി​കം താ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ മൂ​ല്യ​ശോ​ഷ​ണം ഏ​ഴു ശ​ത​മാ​ന​മേ ഉ​ള്ളൂ​വെ​ന്ന് അ​ന്താ​രാ​ഷ്‌ട്ര നാ​ണ​യ​നി​ധി (ഐ​എം​എ​ഫ്) വി​ല​യി​രു​ത്തി. മൂ​ല്യ​ശോ​ഷ​ണം രാ​ജ്യ​ത്തു വി​ല​ക്ക​യ​റ്റം കൂ​ട്ടു​മെ​ന്ന് നി​ധി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ന്ന​ലെ രാ​വി​ലെ റി​സ​ർ​വ് ബാ​ങ്ക് കാ​ര്യ​മാ​യി ഡോ​ള​ർ വി​റ്റ​ഴി​ച്ച​തി​നാ​ൽ രൂ​പ അ​ല്പം ക​യ​റി​യ​താ​ണ്. പ​ക്ഷേ ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ഡോ​ള​ർ 75 രൂ​പ​യി​ലെ​ത്തു​മെ​ന്നാ​ണു ക​ന്പോ​ള​ത്തി​ലെ സം​സാ​രം.

ഇ​തി​നി​ടെ ക്രൂ​ഡ് ഓ​യി​ൽ​വി​ല 80 ഡോ​ള​റി​ലേ​ക്ക​ടു​ത്തു. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 79.6 ഡോ​ള​ർ വ​രെ ക​യ​റി. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡി​ന് 80 ഡോ​ള​റി​ല​ധി​ക​മാ​കു​ന്ന​തി​നു സൗ​ദി അ​റേ​ബ്യ അ​നു​കൂ​ല​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.