ഐഫോണിലെ ഡുവൽ സിമ്മിലൊന്ന് ഇ-സിം! എന്താണ് ഇ-സിം?
ഐഫോണിലെ ഡുവൽ സിമ്മിലൊന്ന്  ഇ-സിം! എന്താണ് ഇ-സിം?
Saturday, September 15, 2018 12:19 AM IST
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡു​വ​ൽ സി​മ്മോ​ടെ ഐ​ഫോ​ണ്‍ മോ​ഡ​ലു​ക​ൾ ആ​പ്പി​ൾ പു​റ​ത്തി​റ​ക്കി. എ​ന്നാ​ൽ, ഈ ​ഇ​ര​ട്ടസി​മ്മു​ക​ളി​ൽ ഒ​രെ​ണ്ണം ഇ-​സിം ആ​ണ്. അ​ങ്ങ​നെ ഇ-​സിം ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണ്‍ ഇ​ന്ത്യ​യി​ലു​മെ​ത്തു​ക​യാ​ണ് പു​തി​യ ഐ​ഫോ​ണ്‍ മോ​ഡ​ലു​ക​ളി​ലൂ​ടെ. എ​ന്താ​ണ് ഇ-​സിം?
ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തി​ങ്ക്സ് പോ​ലെ, വ​രും നാ​ളു​ക​ളി​ൽ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ കു​തി​പ്പി​ന് ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നു ക​രു​തു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​ത്. എം​ബ​ഡ​ഡ് സ​ബ്സ്ക്രൈ​ബ​ർ ഐ​ഡ​ൻ​ഡി​റ്റി (Embedded Subscriber Identity) എ​ന്ന​തി‌​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് ഇ-​സിം.

മൊ​ബൈ​ൽ ആ​പ്പു​ക​ൾ പോ​ലെ ഡി​വൈ​സു​ക​ളി​ൽ പ്രീ ​ഇ​ൻ​സ്റ്റാ​ൾ ആ​യാ​ണ് ഇ-​സിം എ​ത്തു​ന്ന​ത്. മ​റ്റു സി​മ്മു​ക​ളെ​പോ​ലെ ഇ​വ​യെ ഡി​വൈ​സി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കാ​നാ​കി​ല്ല.
സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലും മ​റ്റു സ്മാ​ർ​ട്ട് ഡി​വൈ​സു​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന ഈ ​സി​മ്മി​നു മി​ക​ച്ച കാ​ര്യ​ക്ഷ​മ​ത​യു​ണ്ട്. മെ​ക്കാ​നി​ക് ത​ക​രാ​റു​ക​ളും കു​റ​വാ​യി​രി​ക്കും. സ​ർ​വീ​സ് പ്രൊ​വൈ​ഡ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ-​സിം ആ​ക്ടി​വേ​റ്റ് ചെ​യ്യു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ജി​യോ​യി​ൽ​നി​ന്ന് എ​യ​ർ​ടെ​ല്ലി​ലേ​ക്കോ തി​രി​ച്ചോ മാ​റു​ന്ന​തി​ന് സ​ർ​വീ​സ് പ്രൊ​വൈ​ഡ​റെ സ​മീ​പി​ച്ചാ​ൽ മ​തി. ഇ​തി​നാ​യി സിം ​എ​ടു​ത്തു​മാ​റ്റു​ക​യോ മ​റ്റൊ​ന്ന് പ​ക​രം ഇ​ടു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് ഇ-​സി​മ്മി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.


ഇ​ന്ത്യ​യി​ൽ എ​യ​ർ​ടെ​ൽ, ജി​യോ എ​ന്നീ ക​ന്പ​നി​ക​ൾ മാ​ത്ര​മാ​ണ് ഇ-​സിം സേ​വ​ന​ത്തി​നു നി​ല​വി​ൽ സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. ഇ​രു ക​ന്പ​നി​ക​ളും പു​തി​യ സെ​ല്ലു​ലാ​ർ സേ​വ​ന​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ-​സിം സേ​വ​നം ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​രു​ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച​യി​ലാ​ണ് ആ​പ്പി​ളും.

ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ പി​ക്സ​ൽ-2 ഫോ​ണി​ലാ​ണ് ആ​ദ്യ​മാ​യി ഇ-​സിം ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ മാ​ത്രം ഈ ​ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗൂ​ഗി​ൾ സാ​ധാ​ര​ണ സിം ​ഉ​പ​യോ​ഗി​ക്കു​ന്ന പി​ക്സ​ൽ മോ​ഡ​ലാ​ണ് ഇ​ന്ത്യ​യി​ൽ വി​റ്റ​ത്.

മാക്സിൻ ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.