കുപ്പിവെള്ളത്തിൽ മൈക്രോപ്ലാസ്റ്റിക്: ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​ന്വേ​ഷ​ണ​ത്തി​ന്
കുപ്പിവെള്ളത്തിൽ മൈക്രോപ്ലാസ്റ്റിക്: ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​ന്വേ​ഷ​ണ​ത്തി​ന്
Thursday, March 15, 2018 11:03 PM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ പ്ര​മു​ഖ കു​പ്പി​വെ​ള്ള ബ്രാ​ൻ​ഡു​ക​ളി​ൽ വി​ല്പ​ന​യ്ക്കെ​ത്തു​ന്ന ഫി​ൽ​ട്ട​ർ ചെ​യ്ത വെ​ള്ള​ത്തി​ൽ 90 ശ​ത​മാ​ന​ത്തി​ലും മൈ​ക്രോ​പ്ലാ​സ്റ്റി​ക്കി​ന്‍റെ അം​ശം കൂ​ടു​ത​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​പ്പി​വെ​ള്ള​ത്തി​ൽ മാ​ത്ര​മ​ല്ല പൈ​പ്പ് വെ​ള്ള​ത്തി​ലും മൈ​ക്രോ​പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടും മു​ന്പ് പു​റ​ത്തു​വ​ന്നി​രു​ന്നു.

ഒ​ന്പ​തു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ശേ​ഖ​രി​ച്ച 11 ബ്രാ​ൻ​ഡു​ക​ളു​ടെ 259 കു​പ്പി വെ​ള്ള​ത്തി​ൽ ഓ​രോ ലി​റ്റ​റി​ലും ശ​രാ​ശ​രി 325 മൈ​ക്രോ​പ്ലാ​സ്റ്റി​ക്കു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​രോ ലി​റ്റ​റി​ലും 10,000 പ്ലാ​സ്റ്റി​ക് ക​ഷ്ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 259 കു​പ്പി​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ കേ​വ​ലം 17 കു​പ്പി​യി​ലെ വെ​ള്ളം മാ​ത്ര​മാ​യി​രു​ന്നു ശു​ദ്ധ​മാ​യി​രു​ന്ന​ത്.

ന്യൂ​യോ​ർ​ക്കി​ലെ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് കു​പ്പി​വെ​ള്ള​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ത്. നേ​ര​ത്തെ പൈ​പ്പ് വെ​ള്ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് കു​പ്പി​വെ​ള്ള​ത്തി​ൽ ക​ണ്ട മൈ​ക്രോ​പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​ള​വ്.


ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന പ്ലാ​സ്റ്റി​ക് ഘ​ട​കം പോ​ളി​പ്രൊ​പി​ലീ​ൻ ആ​ണ്. കു​പ്പി​ക​ളു​ടെ അ​ട​പ്പ് ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​രം പ്ലാ​സ്റ്റി​ക് ആ​ണി​ത്. അ​മേ​രി​ക്ക, ചൈ​ന, ബ്ര​സീ​ൽ, ഇ​ന്ത്യ, ഇ​ന്തോ​നേ​ഷ്യ, മെ​ക്സി​ക്കോ, ല​ബ​ന​ൻ, കെ​നി​യ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​പ്പി​വെ​ള്ള​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്.

മ​നു​ഷ്യാ​രോ​ഗ്യ​ത്തെ ഇ​വ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​ൽ ഇ​പ്പോ​ൾ തെ​ളി​വു​ക​ളി​ല്ല. പ്ര​ധാ​ന ശ്ര​ദ്ധ ന​ല്കേ​ണ്ട ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​ശ്നം ഉ​യ​ർ​ന്നു​വ​രു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ വ​ക്താ​വ് അ​റി​യി​ച്ചു. പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

പ​രി​ശോ​ധി​ച്ച​വ

അ​ക്വാ (ഡ​നോ​ൺ), അ​ക്വാ​ഫി​ന (പെ​പ്സി​കോ), ബി​സ്‌​ലെ​റി (ബി​സ്‌​ലെ​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ), ദ​സാ​നി (കൊ​ക്ക കോ​ള), എ​പ്യു​റ (പെ​പ്സി​കോ), എ​വി​യ​ൻ (ഡ​നോ​ൺ), ജെ​റോ​ൽ​സ്റ്റെ​യ്ന​ർ (ജെ​റോ​ൽ​സ്റ്റെ​യ്ന​ർ ബ്ര​ണ്ണെ​ൻ), മി​നാ​ൽ​ബ (ഗ്രൂ​പ്പോ എ​ഡ്സ​ൺ കെ​യ്റോ​സ്), നെ​സ്‌​ലെ പ്യു​വ​ർ ലൈ​ഫ് (നെ​സ്‌​ലെ), സാ​ൻ പെ​ല്ലേ​ഗ്രി​നോ (നെ​സ്‌​ലെ), വാ​ഹ​ഹ (ഹാ​ങ്ഷൂ വാ​ഹ​ഹ ഗ്രൂ​പ്പ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.