വൈ​ദ്യു​തവാ​ഹ​ന നി​ർ​മാ​ണം: 900 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി മ​ഹീ​ന്ദ്ര
Tuesday, February 20, 2018 1:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: വൈ​​ദ്യു​​തവാ​​ഹ​​ന​​നി​​ർ​​മാ​​ണ രം​​ഗ​​ത്ത് 900 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പ​​ത്തി​​നൊ​​രു​​ങ്ങി ഇ​​ന്ത്യ​​ൻ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര. ഇ​​തി​​നോ​​ട​​കം​​ത​​ന്നെ വൈ​​ദ്യു​​ക വാ​​ഹ​​ന നി​​ർ​​മാ​​ണ​​ത്തി​​നാ​​യി 600 കോ​​ടി രൂ​​പ​​യു​​ടെ മു​​ത​​ൽമു​​ട​​ക്ക് ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ടു​​ത്ത അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 900 കോ​​ടി​യാ​യി നി​ക്ഷേ​പം വ​ർ​ധിപ്പി​ക്കു​മെ​ന്നും ​ക​​ന്പ​​നി​യു​​ടെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ​​വ​​ൻ ഗൊ​​നേ​​ക പ​​റ​​ഞ്ഞു.

മ​​ഹാ​​രാ​​ഷ്ട്ര​​യി​​ൽ ന​​ട​​ക്കു​​ന്ന നി​​ക്ഷേ​​പ​​കസം​​ഗ​​മ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നി​​ല​​വി​​ൽ ക​​ന്പ​​നി​​ക്ക് പ്ര​​തി​​മാ​​സം 400 യൂ​​ണി​​റ്റ് വാ​​ഹ​​ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ലി​​റ​​ക്കാ​​നു​​ള്ള ശേ​​ഷി​​യു​​ണ്ടെ​​ന്നും അ​​ടു​​ത്ത വ​​ർ​​ഷ​​ത്തോ​​ടെ ഉ​​ത്പാ​​ദ​​നനി​​ര​​ക്ക് പ്ര​​തി​​മാ​​സം 4000 യൂ​​ണി​​റ്റ് എ​​ന്ന തോ​​തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ഇ​​പ്പോ​​ൾ പ്ര​​തി​​മാ​​സം 300 യൂ​​ണി​​റ്റ് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ആ​​വ​ശ്യ​​മേ വി​​പ​​ണി​​യി​​ലു​​ള്ളൂ. വൈ​​ദ്യു​​തവാ​​ഹ​​ന​​ങ്ങ​​ളെ പൂ​​ർ​​ണ​​മാ​​യി വി​​ശ്വാ​​സ​​ത്തി​​ലേ​​ടു​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കാ​​ർ ത​​യാ​​റാ​​വാ​​ത്ത​​താ​​ണു കാ​​ര​​ണം.


എ​​ന്നാ​​ൽ, ഈ ​​മ​​നോ​​ഭാ​​വ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കും. വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ ആ​​വ​​ശ്യ​​ക്കാ​​രേ​​റുമെന്നും​ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ‌​കു​ന്ന സം​വി​ധാ​നം തു​ട​ര​ണ​മെ​ന്നും പ​​വ​​ൻ ഗൊ​​നേ​​ഗ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.