യാത്രാവാഹനങ്ങളുടെ വില്പനയിൽ വർധന
Monday, December 11, 2017 1:10 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വാ​ഹ​ന​വി​പ​ണ​യി​ൽ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ 14.29 ശ​ത​മാ​നം വ​ർ​ധ​ന. 2016 ന​വം​ബ​റി​ൽ 2,40,983 വാ​ഹ​ന​ങ്ങ​ൾ വി​റ്റ സ്ഥാ​ന​ത്ത് പോ​യ മാ​സം 2,75,417 വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി. വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മാ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് വി​ല്പ​ന ഉ​യ​ർ​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര കാ​ർ വി​ല്പ​ന 4.49 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,81,395 ആ​യി. ത​ലേ വ​ർ​ഷം 1,73,607 എ​ണ്ണ​മാ​യി​രു​ന്നു. ഏ​പ്രി​ൽ-​ന​വം​ബ​ർ കാ​ല​ഘ​ട്ട​ത്തി​ൽ യാ​ത്രാ, കൊ​മേ​ഴ്സ​ൽ, മു​ച്ച​ക്ര, ഇ​രു​ച​ക്ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 1,94,86,412 വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ചു. ത​ലേ വ​ർ​ഷം ഇ​ത് 1,78,18,193 ആ​യി​രു​ന്നു. വ​ള​ർ​ച്ച 9.36 ശ​ത​മാ​നം.


യാ​ത്രാ​വാ​ഹ​ന​ങ്ങ​ളി​ൽ കാ​റു​ക​ൾ, യൂട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ, വാ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ല്പ​ന യ​ഥാ​ക്ര​മം 4.69 ശ​ത​മാ​നം, 19.95 ശ​ത​മാ​നം, 4.69 ശ​ത​മാ​നം ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, കൊ​മേ​ഴ്സ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​കെ വി​ല്പ​ന 10.60 ശ​ത​മാ​നം ഏ​പ്രി​ൽ-​ന​വം​ബ​ർ കാ​ല​യ​ളി​ൽ ഉ​യ​ർ​ന്നു. മീ​ഡി​യം ആ​ൻ​ഡ് ഹെ​വി വി​ഭാ​ഗ​ത്തി​ൽ 1.19 ശ​ത​മാ​ന​വും ലൈ​റ്റ് കൊ​മേ​ഴ്സ​ൽ വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ 17.07 ശ​ത​മാ​ന​വു​മാ​ണ് വ​ള​ർ​ച്ച.

മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 1.32 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 9.61 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.