പ്രീമിയം ക്രോസ്ഓവറിലെ പ്രീമിയം എസ്‌യുവി
പ്രീമിയം ക്രോസ്ഓവറിലെ പ്രീമിയം എസ്‌യുവി
Saturday, November 11, 2017 1:10 PM IST
ഓട്ടോസ്പോട്ട്/ഐബി

ഇന്ത്യയിൽ ആദ്യത്തെ പ്രീ​മി​യം ക്രോ​സ്ഓ​വ​ർ രൂപത്തിലുള്ള പ്രീമിയം എസ്‌യുവിയായി റെ​നോ ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പു​തി​യ മോ​ഡ​ലാ​ണ് കാ​പ്ച​ർ. എ​സ്‌​യു​വി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​പ്രേ​മി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും റെ​നോ​യ്ക്കു​ണ്ട്. അ​ത് ഏ​റെ​ക്കു​റെ വി​ജ​യി​ക്കു​ന്ന വി​ധ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് കാ​പ്ച​റി​ന്‍റെ പി​റ​വി​യും. മു​ട​ക്കു​ന്ന തു​ക​യ്ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും ഫീ​ച്ച​റു​ക​ളും കാ​പ്ച​റി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ റെ​നോ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നവീന രൂപം

ഡ​സ്റ്റ​റി​ന്‍റെ അ​തേ പ്ലാ​റ്റ്ഫോ​മി​ലാ​ണ് കാ​പ്ച​റി​ന്‍റെ പി​റ​വി​യെ​ങ്കി​ലും ആ​കാ​രം പു​തു​മ​യു​ള്ള​തു​ത​ന്നെ. ഡ​സ്റ്റ​റി​ന് ഒ​രു പാ​ര​ന്പ​ര്യ ലു​ക്കാ​ണ് ഉ​ള്ള​തെ​ങ്കി​ൽ കാ​പ്ച​റി​ന് പു​തു​മ​യു​ള്ള രൂ​പ​മാ​ണെ​ന്നു പ​റ​യാം. ഹെ​ഡ്‌​ലാ​ന്പി​ൽ​നി​ന്നു ഹെ​ഡ്‌​ലാ​ന്പി​ലേ​ക്ക് നീ​ളു​ന്ന ഗ്രി​ല്ലി​ന്‍റെ മ​ധ്യ​ഭാ​ഗം വീ​തി​യേ​റി​യ​താ​ണ്. എ​ൽ​ഇ​ഡി യൂണി​റ്റു​ക​ളു​ള്ള ഹെ​ഡ് ലാ​ന്പു​ക​ൾ​ക്കൊ​പ്പം ബം​ബ​റി​ൽ സി ​ആ​കൃ​തി​യി​ൽ എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ലു​ക​ൾ. ഡു​വ​ൽ ടോ​ണ്‍ നി​റം (ടോ​പ് വേ​രി​യ​ന്‍റ്) വാ​ഹ​ന​ത്തി​ന്‍റെ പ്രീ​മി​യം ലു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. അ​ലോ​യ് വീ​ലു​ക​ൾ‌ 17 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ഞ്ച് സ്പോ​ക്ക്.

മികവുറ്റ കാ​ബി​ൻ

ഡു​വ​ൽ ടോ​ണ്‍ നി​റ​ത്തി​ൽ പ്രീ​മി​യം അ​നു​ഭൂ​തി ന​ല്കു​ന്ന കാ​ബി​നാ​ണ് കാ​പ്ച​റി​ൽ റെ​നോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഷേ​ഡി​ലു​ള്ള ഡാ​ഷ്ബോ​ർ​ഡ് മു​ന്പ് ഡ​സ്റ്റ​റി​ലും റെ​നോ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഡ​സ്റ്റ​റി​ന് സ​മ​മാ​ണ് ഡാ​ഷ്ബോ​ർ​ഡെ​ങ്കി​ലും ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ സ്പീ​ഡോ​മീ​റ്റ​റി​നു മു​ക​ളി​ലു​ള്ള ഡി​ജി​റ്റ​ൽ ട്രി​പ് കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ ട്രി​പ്പ്, ഡി​സ്റ്റ​ൻ​സ് ടു ​എംപ്റ്റി, ക്രൂ​യി​സിം​ഗ് സ്പീ​ഡ്, ശ​രാ​ശ​രി ഇ​ന്ധ​ന ഉ​പ​യോ​ഗം, റി​യ​ൽ ടൈം ​ഫ്യൂ​വ​ൽ ഇ​ക്കോ​ണ​മി തു​ട​ങ്ങി​യ​വ കാ​ണി​ക്കു​ന്നു. 7-ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ൽ ഇ​ൻ​ബി​ൽ​റ്റ് നാ​വി​ഗേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.


സീ​റ്റു​ക​ളും ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കോം​പി​നേ​ഷ​നി​ലാ​ണ്. പി​ൻ ഡോ​റു​ക​ൾ കൂ​ടു​ത​ൽ വൈ​ഡ് ആം​ഗി​ളി​ൽ തു​റ​ക്കാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും പി​ൻ യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത​വി​ധം അ​ത്യാ​വ​ശ്യം സ്പേ​സ് ഉ​ള്ളി​ൽ ന​ല്കി​യി​ട്ടു​ണ്ട്. ബൂ​ട്ട് സ്പേ​സ് 392 ലി​റ്റ​ർ.

പ്രധാന ഫീച്ചറുകൾ

ബേ​സ് വേ​രി​യ​ന്‍റി​ൽ എ​ൽ​ഇ​ഡി ലൈ​റ്റിം​ഗ് സം​വി​ധാ​നം, ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ, ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ, അ​ലോ​യി​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ്‌​ലാ​ന്പു​ക​ൾ, റെ​യി​ൻ സെ​ൻ​സിം​ഗ് വൈ​പ്പ​റു​ക​ൾ, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, പ​വ​ർ വി​ൻ​ഡോ​ക​ൾ എ​ന്നി​വ കൂ​ടാ​തെ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഡു​വ​ൽ ഫ്ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, ചൈ​ൽ​ഡ് കാ​ർ​സീ​റ്റ് അ​റ്റാ​ച്ച്മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ​യു​മു​ണ്ട്.

ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റാ​യ പ്ലാ​റ്റി​നി​ൽ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, റി​യ​ർ പാ​ർ​ക്കിം​ഗ് കാ​മ​റ, ഇ​എ​സ്പി, കൂ​ടു​ത​ൽ എ​യ​ർ​ബാ​ഗു​ക​ൾ, റി​മോ​ട്ട് സെ​ൻ​ട്ര​ൽ ലോ​ക്കിം​ഗ് കാ​ർ​ഡ് എ​ന്നി​വ അ​ധി​ക​മാ​യു​ണ്ട്.

എ​ൻ​ജി​ൻ

സി​സി
സി​ലി​ണ്ട​റു​ക​ൾ
പ​വ​ർ
ടോ​ർ​ക്ക്
ട്രാ​ൻ​സ്മി​ഷ​ൻ
ഇ​ന്ധ​ന​ക്ഷ​മ​ത

1.5 ലി​റ്റ​ർ എ​ച്ച്4​കെ പെ​ട്രോ​ൾ

1498
4
106 പി​എ​സ്
142 എ​ൻ​എം
5 സ്പീ​ഡ് മാ​ന്വ​ൽ
13.87 kmpl

1.5 ലി​റ്റ​ർ കെ9​കെ ഡി​സി​ഐ ഡീ​സ​ൽ
1461
4 സി​ലി​ണ്ട​ർ
110 പി​എ​സ്
240എ​ൻ​എം
6 സ്പീ​ഡ് മാ​ന്വ​ൽ
20.37 kmpl

ടെസ്റ്റ് ഡ്രൈവ്: ടിവിഎസ് റെനോ, കോട്ടയം
മൊബൈൽ: 9061067232
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.