പ്രശ്നകടങ്ങൾ വർധിച്ചു; എസ്ബിഐ ലാഭം താണു
പ്രശ്നകടങ്ങൾ വർധിച്ചു; എസ്ബിഐ ലാഭം താണു
Friday, November 10, 2017 1:53 PM IST
മും​​​ബൈ: പ്ര​​​ശ്ന​​​ക​​​ട​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ലാ​​​ഭം ഇ​​​ടി​​​ഞ്ഞു. ഉ​​​പ​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വ​​​ര​​​വ് ക​​​ണ​​​ക്കാ​​​ക്കാ​​​തെ നോ​​​ക്കു​​​ന്പോ​​​ൾ അ​​​റ്റാ​​​ദാ​​​യം 37.9 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. 2,538.32 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 1,581.55 കോ​​​ടി​​​യി​​​ലേ​​​ക്കു സെ​​​പ്റ്റം​​​ബ​​​റി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ലെ ലാ​​​ഭം താ​​​ണു.

മൊ​ത്തം നി​ഷ്‌​ക്രി​യ ആ​സ്തി 7.14 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 9.83 ശ​ത​മാ​ന​മാ​യി. ഇ​തു​മൂ​ലം ഇ​വ​യ്ക്കു​ള്ള വ​ക​യി​രു​ത്ത​ൽ 7,669.66 കോ​ടി​യി​ൽ​നി​ന്ന് 16,715.20 കോ​ടി രൂ​പ​യാ​യി.

മൊ​ത്തം എ​ൻ​പി​എ (പ്ര​ശ്ന​ക​ട​ങ്ങ​ൾ) 1,05,782.96 കോ​ടി​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം​കൊ​ണ്ട് 1,86,114.60 കോ​ടി​യാ​യി വ​ർ​ധി​ച്ചു. അ​റ്റ എ​ൻ​പി​എ ഇ​തേ​ കാ​ല​യ​ള​വി​ൽ 60,013.45 കോ​ടി​യി​ൽ​നി​ന്ന് 97,896.29 കോ​ടി രൂ​പ​യി​ലെ​ത്തി.

ബാ​ങ്കി​ന്‍റെ ആ​കെ വ​രു​മാ​നം 50,742.9 കോ​ടി​യി​ൽ​നി​ന്ന് 65,429.63 കോ​ടി​യാ​യി. എ​സ്ബി​ഐ ലൈ​ഫി​ലെ ഓ​ഹ​രി​ വി​റ്റു ല​ഭി​ച്ച 8,400 കോ​ടി രൂ​പ​യാ​ണു വ​രു​മാ​നം കൂ​ട്ടി​യ​ത്. ഉ​പ​ക​ന്പ​നി​ക​ളു​ടെ വ​ര​വും ഓ​ഹ​രി​ വി​റ്റ​തും എ​ല്ലാം ചേ​ർ​ന്നു​ള്ള അ​റ്റ​ലാ​ഭം 20.7 കോ​ടി​യു​ടെ സ്ഥാ​ന​ത്ത് 1,840.43 കോ​ടി​യി​ലേ​ക്കു വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.