500 സിസി ബൈക്ക് ഇറക്കുമെന്ന് ബജാജ്
Friday, March 17, 2017 11:20 AM IST
പൂ​ന: ബ​ജാ​ജ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ സൂ​പ്പ​ർ ബൈ​ക്ക് ഡൊ​മി​ന​ർ 400ന്‍റെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​മ്പ​നി ത​യാ​റെ​ടു​ക്കു​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ​യ്ക്കു താ​ഴെ വി​ല​യു​ള്ള 500 സി​സി ബൈ​ക്ക് ഇ​റ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. റോ​യ​ൽ എ​ന്‍ഫീ​ൽ​ഡി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു ത​ട​യി​ടാ​നു​ള്ള നീ​ക്ക​മാ​ണ് ബ​ജാ​ജ് ന​ട​ത്തു​ന്ന​ത്.

ഡൊ​മി​ന​ർ പു​റ​ത്തി​റ​ങ്ങി​യ​തു മു​ത​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ മാ​ർ​ക്ക​റ്റ് ഷെ​യ​ർ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ൾ 373.3സി​സി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഡൊ​മി​ന​ർ 400 ക​രു​ത്തു കൂ​ട്ടി പു​റ​ത്തി​റ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.


500 സി​സി സെ​ഗ്‌​മെ​ന്‍റി​ലേ​ക്ക് പു​തി​യ നി​ർ​മാ​താ​ക്ക​ളും ഇ​റ​ങ്ങു​ന്നു​ണ്ട്. ബി​എം​ഡ​ബ്ല്യു-​ടി​വി​എ​സ് സ​ഖ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​കു​ന്ന ജി310​ആ​ർ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് ജി310​ആ​റി​നു പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...