സ്കോ​​​ട്സ്ഡെ​​​യി​​​ൽ: യു​​​എ​​​സി​​​ലെ അ​​​രി​​​സോ​​​ണ​​​യി​​​ലു​​​ള്ള സ്കോ​​​ട്സ്ഡെ​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ വി​​​മാ​​​നം മ​​​റ്റൊ​​​രു ജെ​​​റ്റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​​രാ​​​ൾ മ​​രി​​ച്ചു. നി​​​ര​​​വ​​​ധിപ്പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.


ഗാ​​​യ​​​ക​​​ൻ വി​​​ൻ​​​സ് നീ​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ജെ​​​റ്റാ​​​ണ് ലാ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ഗ​​​ൾ​​​ഫ്സ്ട്രീം 200 വി​​​മാ​​​ന​​​ത്തി​​ൽ ഇ​​​ടി​​​ച്ച​​​ത്.