സ്റ്റോ​​​ക്ഹോം: ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ലെ (നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി) സു​​​പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ ‘മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ്’ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കി​​​യ ജെ​​​ഫ്രി ഹി​​​ന്‍റ​​​ൺ (76), ജോ​​​ൺ ഹോ​​​പ്ഫീ​​​ൽ​​​ഡ് (91) എ​​​ന്നീ ശാ​​​സ്ത്ര​​​ജ്ഞ​​​ർ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഭൗതിക ശാസ്ത്ര നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം പ​​​ങ്കു​​​വ​​​ച്ചു.

മു​​​ഖം തി​​​രി​​​ച്ച​​​റി​​​യ​​​ൽ (ഫേ​​​ഷ്യ​​​ൽ റെ​​​ക്ക​​​ഗ്നി​​​ഷ​​​ൻ), ഭാ​​​ഷാ ത​​​ർ​​​ജ​​​മ തു​​​ട​​​ങ്ങി ഇ​​​ന്നു നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ പ​​​ല സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും സാ​​​ധ്യ​​​മാ​​​ക്കി​​​യ​​​ത് ഇ​​​വ​​​രു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നു റോ​​​യ​​​ൽ സ്വീ​​​ഡി​​​ഷ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് പ​​​റ​​​ഞ്ഞു.

ബ്രി​​​ട്ടീ​​​ഷ്-​​​ക​​​നേ​​​ഡി​​​യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഹി​​​ന്‍റ​​​ണി​​​നെ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ത​​​ല​​​തൊ​​​ട്ട​​​പ്പ​​​ൻ എ​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​ത്. 2023ൽ ​​​ഗൂ​​​ഗി​​​ളി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച അ​​​ദ്ദേ​​​ഹം കാ​​​ന​​​ഡ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ടൊ​​​റോ​​​ന്‍റോ​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നാ​​​യ ഹോ​​​പ്ഫീ​​​ൽ​​​ഡ്, പ്രി​​​ൻ​​​സ്റ്റ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലും പ്ര​​​ഫ​​​സ​​​റാ​​​ണ്. 1.1 കോ​​​ടി സ്വീ​​​ഡി​​​ഷ് ക്രോ​​​ണ​​​ർ ( 11 ല​​​ക്ഷം ഡോ​​​ള​​​ർ) വ​​​രു​​​ന്ന സ​​​മ്മാ​​​ന​​​ത്തു​​​ക ഇ​​​രു​​​വ​​​രും പ​​​ങ്കു​​​വ​​​യ്ക്കും.


ന്യൂ​​​റ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് എ​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​ഫ. ഹി​​​ന്‍റ​​​ൺ ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ചാ​​​റ്റ്ജി​​​പി​​​ടി പോ​​​ലു​​​ള്ള നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​ത്.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യി​​​ൽ, മ​​​നു​​​ഷ്യ​​​ന്‍റെ ത​​​ല​​​ച്ചോ​​​റി​​​നു സ​​​മാ​​​ന​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ (ഡേ​​​റ്റ​​​ക​​​ൾ) വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത് പ​​​ഠി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന ഭാ​​​ഗ​​​മാ​​​ണ് ന്യൂ​​​റ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ൾ. ഇ​​​ന്ന് സ്റ്റോ​​​ക്ഹോ​​​മി​​​ൽ ര​​​സ​​​ത​​​ന്ത്ര നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കും.