പാ​​​രീ​​​സ്: ​​​വ​​​ധി​​​ക്ക​​​പ്പെ​​​ട്ട അ​​​ൽ ക്വ​​​യ്ദ ത​​​ല​​​വ​​​ൻ ഒ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​ന്‍റെ മ​​​ക​​​ൻ ഒ​​​മ​​​ർ ബി​​​ൻ ലാ​​​ദ​​​നെ ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി.

2023ൽ ​​​തീ​​​വ്ര​​​വാ​​​ദം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന ക​​​മ​​​ന്‍റ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണി​​​തെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ബ്രൂ​​​ണോ റെ​​​റ്റാ​​​യൂ അ​​​റി​​​യി​​​ച്ചു.

സൗ​​​ദി​​​യി​​​ൽ ജ​​​നി​​​ച്ച ഒ​​​മ​​​ർ 19ാം വ​​​യ​​​സി​​​ൽ ഒ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​നെ പി​​​രി​​​ഞ്ഞ​​​താ​​​ണ്. 2016 മു​​​ത​​​ൽ വ​​​ട​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ നോ​​​ർ​​​മ​​​ണ്ടി​​​യി​​​ലാ​​​ണു താ​​​മ​​സി​​ക്കു​​​ന്ന​​​ത്.


ഒ​​​മ​​​ർ ഫ്രാ​​​ൻ​​​സ് വി​​​ട്ടോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഒ​​​മ​​​റി​​​നു ഫ്രാ​​​ൻ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ലും ഒ​​​പ്പു​​​വ​​​ച്ച​​​താ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

നാ​​​ല്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ ഒ​​​മ​​​ർ മു​​​ന്പ് സു​​​ഡാ​​​നി​​​ലും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലും താ​​​മ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.