ടെ​ൽ അ​വീ​വ്: തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ബേ​ർ​ഷേ​ബ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​ത്ത​ഞ്ചു​കാ​രി കൊ​ല്ല​പ്പെ​ടു​ക​യും 10 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റേ​ഷ​നി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ന് നേ​ർ​ക്ക് അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​സ്ര​യേ​ലി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു​നേ​രെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വെ​പ്പാ​ണി​ത്.

പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മാ​ഗ​ൻ ഡേ​വി​ഡ് അ​ഡോം (എം​ഡി​എ) ജ​റു​സ​ലേം പോ​സ്റ്റി​നെ അ​റി​യി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. നാ​ലു​പേ​ർ​ക്ക് നി​സാ​ര​മാ​യ പ​രി​ക്കും മൂ​ന്നു​പേ​ർ​ക്ക് ചെ​റി​യ പ​രി​ക്കു​ക​ളു​മാ​ണു​ള്ള​ത്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ഈ ​സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ലെ തീ​വ്ര​വാ​ദ കു​ടും​ബ​ങ്ങ​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി മി​രി രെ​ഗ​വ് ആ​വ​ശ്യ​പ്പെ​ട്ടു.