ന​സ​റു​ള്ള​യു​ടെ പി​ൻ‌​ഗാ​മി​യെ ബന്ധപ്പെടാൻ കഴിയുന്നില്ല
ന​സ​റു​ള്ള​യു​ടെ പി​ൻ‌​ഗാ​മി​യെ ബന്ധപ്പെടാൻ കഴിയുന്നില്ല
Saturday, October 5, 2024 10:49 PM IST
ബെ​യ്റൂ​ട്ട്: ഹി​സ്ബു​ള്ള ത​ല​വ​നാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഹാ​ഷെം സ​ഫി​യു​ദ്ദി​നു​മാ​യു​ള്ള ബ​ന്ധം, ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ന​ഷ്ട​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​സ്രേ​ലി സേ​ന തെ​ക്ക​ൻ ബെ​യ്റൂ​ട്ടി​ലെ ഹി​സ്ബു​ള്ള ശ​ക്തി​കേ​ന്ദ്ര​മാ​യ ദാ​ഹി​യേ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണം സ​ഫി​യു​ദ്ദീ​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ അ​ത്യു​ഗ്ര​ൻ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ദാ​ഹി​യേ​യി​ൽ ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ഫി​യു​ദ്ദീ​നെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ല​ബ​നീ​സ് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.


ഹി​സ്ബു​ള്ള​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​സ്ഥാ​ന​ത്തെ​യാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഫ​ലം വി​ല​യി​രു​ത്തി​വ​രു​ക​യാ​ണെ​ന്നും ഇ​സ്രേ​ലി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. സ​ഫി​യു​ദ്ദീ​ന്‍റെ നി​ല എ​ന്താ​ണെ​ന്ന​തി​ൽ ഹി​സ്ബു​ള്ള​ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മൂ​ന്നു പ​തി​റ്റാ​ണ്ട് ഹി​സ്ബു​ള്ള​യെ ന​യി​ച്ച ഹ​സ​ൻ ന​സ​റു​ള്ള​യെ ഇ​സ്രേ​ലി സേ​ന ക​ഴി​ഞ്ഞ​മാ​സം 27ന് ​ബെ​യ്റൂ​ട്ടി​ൽ ബോം​ബി​ട്ടു വ​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.