ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ൽ ആ​​​റു പേ​​​രെ സ​​​യ​​​നൈ​​​ഡ് ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​റു പേ​​​രി​​​ൽ ഒ​​​രാ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു വി​​​ഷം കൊ​​​ടു​​​ത്തു​​​വെ​​​ന്നും ക​​​ട​​​ക്കെ​​​ണി​​​യാ​​​ണ് ഇ​​​തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നും പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. എ​​​ല്ലാ​​​വ​​​രും വി​​​യ​​​റ്റ്നാം വം​​​ശ​​​ജ​​​രാ​​​ണ്. ര​​​ണ്ടു പേ​​​ർ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വ​​​മു​​​ണ്ട്.

ബാ​​​ങ്കോ​​​ക്കി​​​ലെ ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത് എ​​​ര​​​വാ​​​ൻ ഹോ​​​ട്ട​​​ലി​​​ലെ മു​​​റി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ടാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​വ​​​രു​​​ടെ ചാ​​​യ​​​ക്ക​​​പ്പി​​​ൽ സ​​​യ​​​നൈ​​​ഡി​​​ന്‍റെ അം​​​ശം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ൽ സ​​​യ​​​നൈ​​​ഡ് ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്നാ​​​ണു മ​​​ര​​​ണ​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


ഇ​​​വ​​​രു​​​ടെ മു​​​റി​​​യി​​​ലേ​​​ക്കു മ​​​റ്റാ​​​രും പ്ര​​​വേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കൈ​​യാ​​ങ്ക​​​ളി​​​യോ മോ​​​ഷ​​​ണോ ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ര​​​ണ്ടു പേ​​​ർ നി​​​ക്ഷേ​​​പ​​​ത്തി​​​നാ​​​യി കൂ​​​ട്ട​​​ത്തി​​​ൽ​​​ത്തന്നെ​​​യു​​​ള്ള ഒ​​​രാ​​​ളിൽ​​​നി​​​ന്നു വ​​​ൻ​​​തു​​​ക വാ​​​യ്പ മേ​​​ടി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ താ​​​യ്‌ പോ​​​ലീ​​​സി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ഫ്ബി​​​ഐ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്.