ഹ​​​വാ​​​ന: ​​​റ​​​ഷ്യ​​​ൻ പ​​​ട​​​ക്ക​​​പ്പ​​​ലും അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യും അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ക്യൂ​​​ബ​​​യി​​​ലെ​​​ത്തി. അ​​​ഡ്മി​​​റ​​​ൽ ഗോ​​​ർ​​​ഷ്കോ​​​വ് എ​​​ന്ന പ​​​ട​​​ക്ക​​​പ്പ​​​ൽ, ആ​​​ണ​​​വ​​​ശ​​​ക്തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​സാ​​​ൻ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി, ഇ​​​ന്ധ​​​ന ക​​​പ്പ​​​ൽ, ട​​​ഗ് ബോ​​​ട്ട് എ​​​ന്നി​​​വ​​​യാ​​​ണ് ഹ​​​വാ​​​ന​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. 21 ഗ​​​ൺ സ​​​ല്യൂ​​​ട്ട് ന​​​ല്കി​​​യാ​​​ണു ക്യൂ​​​ബ സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക്, ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ൾ വ​​​ഹി​​​ക്കു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ൾ ക്യൂ​​​ബ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ മ​​​ധ്യേ അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

പാ​​​ശ്ചാ​​​ത്യ ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ക്കു​​​ള്ളി​​​ൽ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ന് അ​​​മേ​​​രി​​​ക്ക അ​​​നു​​​വാ​​​ദം ന​​​ല്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു റ​​​ഷ്യ​​​ൻ നാ​​​വി​​​ക​​സേ​​​ന​​​യു​​​ടെ അ​​​സാ​​​ധാ​​​ര​​​ണ നീ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്. യു​​​എ​​​സ് നാ​​​വി​​​ക-​​​വ്യോ​​​മതാ​​​വ​​​ളം സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഫ്ലോ​​​റി​​​ഡ​​​യി​​​ലെ കീ​​​വെ​​​സ്റ്റി​​​ൽ​​​നി​​​ന്ന് 160 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മേ ഹ​​​വാ​​​ന​​​യി​​​ലേ​​​ക്കു​​​ള്ളൂ.


അതേസമയം, റ​​​ഷ്യ​​​ൻ നീ​​​ക്ക​​​ത്തി​​​ന് യു​​​എ​​​സ് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം ന​​​ല്കി​​​യി​​​ട്ടില്ല. ശീ​​​ത​​​യു​​​ദ്ധ​​​ത്തി​​​നി​​​ടെ തു​​​ർ​​​ക്കി​​​യി​​​ൽ യു​​​എ​​​സ് മി​​​സൈ​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി സോ​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ൻ 1962ൽ ​​​ക്യൂ​​​ബ​​​യി​​​ൽ മി​​​സൈ​​​ലു​​​ക​​​ൾ വി​​​ന്യ​​​സി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ നീ​​​ക്കം ആ​​​ണ​​​വ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ വ​​​ക്കി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.