അ​​​​​ബ്ദു​​​​​ല്ല നാ​​​​​ലു​​​​​പു​​​​​ര​​​​​യി​​​​​ൽ

കു​​​​​വൈ​​​​​റ്റ് സി​​​​​റ്റി: കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക‍്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 49 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 11 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള വി​വ​രം. ഇ​വരിൽ ഒന്പതു മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

മം​ഗ​ഫ് ഏ​രി​യ​യി​ലെ ബ്ലോ​ക്ക് നാ​ലി​ൽ മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ൻ​ബി​ടി​സി ക​ന്പ​നി ക‍്യാ​ന്പി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​തി​ദാ​രു​ണ​ സം​ഭ​വ​മു​ണ്ടാ​യ​ത്.​ അ​തി​രാ​വി​ലെ പ​ല​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​താ​ണ് മ​ര​ണ സം​ഖ്യ കൂ​ടാ​നി​ട​യാ​യ​ത്. ഇ​ത്ര​യ​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മ​ഹാ​ദു​ര​ന്തം കു​വൈ​റ്റി​ന്‍റെ സ​മീ​പ കാ​ല ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്.

കോ​ട്ട​യം പാമ്പാ​​​​​​ടി ഇ​​​​​​ടി​​​​​​മാ​​​​​​ലിയി​​​​​​ൽ സാ​​​​​​ബു ഏ​​​​​​ബ്ര​​​​​​ഹാ​​​​​​മി​​​​​​ന്‍റെ​​​​​​യും ഷേ​​​​​​ർ​​​​​​ളി​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ക​​​​​​ൻ സ്റ്റെ​​​​​​ഫി​​​​​​ൻ ഏ​​​​​​ബ്ര​​​​​​ഹാം സാ​​​​​​ബു (29), പ​ത്ത​നം​തി​ട്ട വാ​​ഴ​​മു​​ട്ടം പു​​ളിനി​​ൽ​​ക്കു​​ന്ന​​തി​​ൽ വ​​ട​​ക്കേ​​തി​​ൽ വാ​​സു​​ദേ​​വ​​ൻ നാ​​യ​​രു​​ടെ മ​​ക​​ൻ പി.​​വി. മു​​ര​​ളീ​​ധ​​ര​​ൻ (54), കൊ​​​ല്ലം ശൂ​​​​​ര​​​​​നാ​​​​​ട് വ​​​​​ട​​​​​ക്ക് ആ​​​​​ന​​​​​യ​​​​​ടി വ​​​​​യ്യാ​​​​​ങ്ക​​​​​ര തു​​​​​ണ്ടു​​​​​വി​​​​​ള (ക​​​​​ല​​​​​തി​​​​​വി​​​​​ള) വീ​​​​​ട്ടി​​​​​ൽ ഉ​​​​​മ്മ​​​​​റു​​​​​ദീ​​​​​ന്‍റെ​​​​​യും സ​​​​​ബീ​​​​​ന​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ൻ ഷെ​​​​​മീ​​​​​ർ (30), പ​​​ന്ത​​​ളം മു​​​ടി​​​യൂ​​​ർ​​​ക്കോ​​​ണം ഐ​​​രാ​​​ണി​​​ക്കു​​​ഴി ശോ​​​ഭാ​​​ല​​​യ​​​ത്തി​​​ൽ പ​​​രേ​​​ത​​​നാ​​​യ ശ​​​ശി​​​ധ​​​ര​​​ന്‍റെ മ​​​ക​​​ൻ ആ​​​കാ​​​ശ് എ​​​സ്. നാ​​​യ​​​ർ (32), കാ​​​സ​​​ര്‍​ഗോ​​​ഡ് പീലി​​​ക്കോ​​​ട് എ​​​ര​​​വി​​​ല്‍ പി.​ ​​കു​​​ഞ്ഞി​​​ക്കേ​​​ളു (58), കാ​​​സ​​​ര്‍​ഗോ​​​ഡ് ചെ​​​ങ്ക​​​ള കു​​​ണ്ട​​​ടു​​​ക്ക​​​ത്തെ കെ.​​​ആ​​​ര്‍. ര​​​ഞ്ജി​​​ത് (34) കൊ​​ല്ലം പു​​ന​​ലൂ​​ർ ന​​രി​​ക്ക​ൽ വാ​​ഴ​​വി​​ള അ​​ടി​​വ​​ള്ളൂ​​ർ സാ​​ജ​​ൻ വി​​ല്ല പു​​ത്ത​​ൻ വീ​​ട്ടി​​ൽ ജോ​​ർ​​ജ് പോ​​ത്ത​​ന്‍റെ​​യും വ​​ത്സ​​​​മ്മ​​യു​​ടെ​​യും മ​​ക​ൻ സാ​​ജ​​ൻ ജോ​​ർ​​ജ് (29), പ​ത്ത​നം​തി​ട്ട കോ​ന്നി അ​​ട്ട​​ച്ചാ​​ക്ക​​ൽ ചെ​​ന്ന​​ശേ​​രി​​ൽ വ​​ർ​​ഗീ​​സി​​ന്‍റെ മ​​ക​​ൻ സ​​ജു (56), കൊല്ലം കണ്ണന​​ല്ലൂ​​ർ വെ​​ളി​​ച്ചി​​ക്കാ​​ല വടക്കോട്ടു വിളയിൽ ലൂ​​ക്കോ​​സ് (സാ​​ബു-48) എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ ശേ​​​​​ഷ​​​​​മേ വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തുവി​​​​​ടൂ എ​​​​​ന്നാ​​​​​ണ് ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രാ​​​​​ല​​​​​യം പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. കു​​​​​റ​​​​​ച്ചു പേ​​​​​ർ പൊ​​​​​ള്ള​​​​​ലേ​​​​​റ്റാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​​​ധി​​​​​കമാളുകളും മു​​​​​റി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ കു​​​​​ടു​​​​​ങ്ങി ശ്വാ​​​​​സം മു​​​​​ട്ടി​​ മ​​​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മരിച്ചവരിൽ 40 പേർ ഇന്ത്യ ക്കാരാണ്.മ​​​​​ല​​​​​യാ​​​​​ളി​​​യുടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ക​​​​​ന്പ​​​​​നി​​​​​യാ​​​​​ക​​​​​യാ​​​​​ൽ ജോ​​​​​ലി​​​​​ക്കാ​​​​​രി​​​​​ൽ ന​​​​​ല്ലൊ​​​​​രു പ​​​ങ്കും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ്. 45 മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ദ​​​​​ജീ​​​​​ജ് മോ​​​​​ർ​​​​​ച്ച​​​​​റി​​​​​യി​​​​​ലും നാ​​​ലു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ അ​​​​​ദാ​​​​​ൻ ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലും സൂ​​​​​ക്ഷി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ര​ണ്ട് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: കു​​​​വൈ​​​​റ്റി​​​​ലെ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ല്‍ കാ​​​​സ​​​​ര്‍​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു. തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​ര്‍ ഇ​​​​ള​​​​മ്പ​​​​ച്ചി തെ​​​​ക്കു​​​​മ്പാ​​​​ട് താ​​​​മ​​​​സി​​​​ക്കു​​​​ന്ന പി​​​​ലി​​​​ക്കോ​​​​ട് എ​​​​ര​​​​വി​​​​ല്‍ സ്വ​​​​ദേ​​​​ശി പി.​​​​കു​​​​ഞ്ഞി​​​​ക്കേ​​​​ളു (58), ചെ​​​​ങ്ക​​​​ള കു​​​​ണ്ട​​​​ടു​​​​ക്ക​​​​ത്തെ കെ.​​​​ആ​​​​ര്‍. ര​​​​ഞ്ജി​​​​ത് (34) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. എ​​​​ന്‍​ബി​​​​ടി​​​​സി ഗ്രൂ​​​​പ്പി​​​​ലെ പ്രൊ​​​​ഡ​​​​ക്‌​​ഷ​​​​ന്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റാ​​​​ണ് കു​​​​ഞ്ഞി​​​​ക്കേ​​​​ളു. അ​​​​ഞ്ചു മാ​​​​സം മു​​​​മ്പാ​​​​ണ് നാ​​​​ട്ടി​​​​ല്‍ വ​​​​ന്നു തി​​​​രി​​​​ച്ചു​​​​പോ​​​​യ​​​​ത്. പ​​​​രേ​​​​ത​​​​രാ​​​​യ കു​​​​ഞ്ഞി​​​​പ്പു​​​​ര​​​​യി​​​​ല്‍ കേ​​​​ളു അ​​​​ടി​​​​യോ​​​​ടി- പൊ​​​​ന്മ​​​​ലേ​​​​രി പാ​​​​ര്‍​വ​​​​തി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: കെ.​​​​എ​​​​ന്‍. മ​​​​ണി(​​​​ക്ല​​​​ര്‍​ക്ക്, പി​​​​ലി​​​​ക്കോ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്ത്). മ​​​​ക്ക​​​​ള്‍: ഋ​​​​ഷി​​​​കേ​​​​ശ്(​​​​പൂ​​​​നെ), ദേ​​​​വ് കി​​​​ര​​​​ണ്‍ (വി​​​​ദ്യാ​​​​ര്‍​ഥി, എ​​​​റ​​​​ണാ​​​​കു​​​​ളം). സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍: കൃ​​​​ഷ്ണ​​​​ന്‍, ല​​​​ക്ഷ്മി, ഭ​​​​വാ​​​​നി, രാ​​​​ധ, പ​​​​രേ​​​​ത​​​​നാ​​​​യ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍.

ര​​​​ഞ്ജി​​​​ത് ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ര്‍​ഷ​​​​മാ​​​​യി കു​​​​വൈ​​​​റ്റി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു. ഒ​​​​രു വ​​​​ര്‍​ഷം മു​​​​മ്പ് വീ​​​​ടി​​​​ന്‍റെ പാ​​​​ലു​​​​കാ​​​​ച്ച​​​​ല്‍ ച​​​​ട​​​​ങ്ങി​​​​ന് എ​​​​ത്തി​​​​യി​​​​രു​​​​ന്നു. കു​​​​ണ്ട​​​​ടു​​​​ക്ക​​​​ത്തെ ര​​​​വീ​​​​ന്ദ്ര​​​​ൻ- രു​​​​ഗ്മി​​​​ണി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​ണ്. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍: ര​​​​ജീ​​​​ഷ് (ഗ​​​​ള്‍​ഫ്), ര​​​​മ്യ.

ആകാശ് മരിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

പ​​​ന്ത​​​ളം: കു​​​വൈ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ പ​​​ന്ത​​​ളം സ്വ​​​ദേ​​​ശി​ മ​​രി​​ച്ച​​ത് ര​​ക്ഷ​​പ്പെ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ. പ​​​ന്ത​​​ളം മു​​​ടി​​​യൂ​​​ർ​​​ക്കോ​​​ണം ഐ​​​രാ​​​ണി​​​ക്കു​​​ഴി ശോ​​​ഭാ​​​ല​​​യ​​​ത്തി​​​ൽ പ​​​രേ​​​ത​​​നാ​​​യ ശ​​​ശി​​​ധ​​​ര​​​ന്‍റെ മ​​​ക​​​ൻ ആ​​​കാ​​​ശ് എ​​​സ്. നാ​​​യ​​​രാ​​​ണ് (32) മ​​​രി​​​ച്ച​​​ത്.​ തീ ​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ നാ​​​ലാം നി​​​ല​​​യി​​​ൽ ആ​​​കാ​​​ശും സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ മൂ​​​ന്ന് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.


പു​​​ക നി​​​റ​​​ഞ്ഞ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നും ആ​​​കാ​​​ശും സു​​​ഹൃ​​​ത്ത് ശ​​​ങ്ക​​​ര​​​നും പു​​​റ​​​ത്തേ​​​ക്ക് ഓ​​​ടി ര​​​ക്ഷ​​​പ്പെടാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ങ്കി​​​ലും ആ​​​കാ​​​ശ് കു​​​ഴ​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ശ​​​ങ്ക​​​ര​​​ൻ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ ആ​​​കാ​​​ശ് എ​​​സ്.​ നാ​​​യ​​​ർ എ​​​ട്ടു​​​വ​​​ർ​​​ഷ​​​മാ​​​യി കു​​​വൈ​​​റ്റി​​ലാ​​ണ്. ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് അ​​​വ​​​ധി​​​ക്കു നാ​​​ട്ടി​​​ലെ​​​ത്തി മ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. അ​​​മ്മ: ശോ​​​ഭാ കു​​​മാ​​​രി. സ​​​ഹോ​​​ദ​​​രി: സ്വാ​​​തി എ​​​സ്. നാ​​​യ​​​ർ.

ഷെ​​മീ​​ർ ആറു വർഷമായി കുവൈറ്റിൽ

കൊ​​​​ല്ലം: കു​​​​വൈ​​​​റ്റി​​ലു​​ണ്ടാ​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​ ശൂ​​​​ര​​​​നാ​​​​ട് വ​​​​ട​​​​ക്ക് ആ​​​​ന​​​​യ​​​​ടി വ​​​​യ്യാ​​​​ങ്ക​​​​ര തു​​​​ണ്ടു​​​​വി​​​​ള (ക​​​​ല​​​​തി​​​​വി​​​​ള) വീ​​​​ട്ടി​​​​ൽ ഉ​​​​മ്മ​​​​റു​​​​ദീ​​​​ന്‍റെ​​​​യും സ​​​​ബീ​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​ൻ ഷെ​​​​മീ​​​​ർ (30) ആ​​​​റ് വ​​​​ർ​​​​ഷ​​​​മാ​​​​യി കു​​​​വൈ​​​​റ്റി​​​​ൽ ഡ്രൈ​​​​വ​​​​റാ​​​​യി ജോ​​​​ലി ചെ​​​​യ്തുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​മ്പ​​​​ത് മാ​​​​സം മു​​​​മ്പാ​​​​ണ് ഷെ​​​​മീ​​​​ർ നാ​​​​ട്ടി​​​​ൽ വ​​​​ന്നു​​പോ​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണ് ഷ​​​​മീ​​​​ർ മ​​​​രി​​​​ച്ച വി​​​​വ​​​​രം ബ​​​​ന്ധു​​​​ക്ക​​​​ളെ ഷെ​​​​മീ​​​​റി​​​​ന്‍റെ കു​​​​വൈ​​​​റ്റി​​​​ലെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ അ​​​​റി​​​​യി​​​​ച്ച​​​​ത്.

ഓ​​​​യൂ​​​​രി​​​​ൽ നി​​​​ന്ന് 14 വ​​​​ർ​​​​ഷ​​​​ത്തി​​​​ന് മു​​​​മ്പാ​​​​ണ് പി​​​​താ​​​​വ് ശൂ​​​​ര​​​​നാ​​​​ട് വ​​​​ട​​​​ക്ക് വ​​​​യ്യാ​​​​ങ്ക​​​​ര​​​​യി​​​​ൽ വ​​​​സ്തു​​​​വാ​​​​ങ്ങി വീ​​​​ട് വ​​​​ച്ച് താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. അ​​​​തി​​​​ന് മു​​​​മ്പ് ആ​​​​ല​​​​പ്പു​​​​ഴ താ​​​​മ​​​​ര​​​​ക്കു​​​​ളം നാ​​​​ലു​​​​മു​​​​ക്കി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പ​​​​ത്ത​​​​നാ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​നി സു​​​​റു​​​​മി​​​​യാ​​​​ണ് ഷെ​​​​മീ​​​​റി​​​​ന്‍റെ ഭാ​​​​ര്യ. ഇ​​​​ജാ​​​​സാ​​​​ണ് ഏ​​​​ക​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ.

സ്റ്റെ​​ഫി​​ൻ ജോലി ചെയ്തിരുന്നത് സഹോദരനൊപ്പം

പാ​​​​മ്പാ​​​​ടി: കു​​​​വൈ​​​​റ്റി​​​​ലെ മം​​​​ഗെ​​​​ഫി​​​​ൽ ഫ്ലാ​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടിത്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​ സ്റ്റെ​​​​ഫി​​​​ൻ ഏ​​​​ബ്ര​​​​ഹാം സാ​​​​ബു സ​​​​ഹോ​​​​ദ​​​​ര​​​​നൊ​​​​പ്പം​ കു​​​​വൈ​​​​റ്റി​​​​ൽ എ​​​​ൻ​​​​ജ​​​​നി​​​​യ​​​​റാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പാ​​​​മ്പാ​​​​ടി വി​​​​ശ്വ​​​​ഭാ​​​​ര​​​​തി കോ​​​​ള​​​​ജി​​​​ന് സ​​​​മീ​​​​പം വാ​​​​ട​​​​ക​​​​യ്ക്ക് താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഇ​​​​ടി​​​​മാ​​​​രി​​​​യി​​​​ൽ സാ​​​​ബു ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ​​​​യും ഷേ​​​​ർ​​​​ളി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​ണ് സ്റ്റെ​​​​ഫി​​​​ൻ ഏ​​​​ബ്ര​​​​ഹാം സാ​​​​ബു. നെ​​​​ടും​​​​കു​​​​ഴി ആ​​​​ർ​​​​ഐ​​​​ടി​​​​യി​​​​ലെ പൂ​​​​ർ​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് സ്റ്റെ​​​​ഫി​​​​ൻ. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ഫെ​​​​ബി​​​​ൻ, കെ​​​​വി​​​​ൻ.

സാ​​ജ​​ൻ ജോർജ് കുവൈറ്റിലെത്തിയത് ഒ​​രു മാ​​സം മു​​മ്പ്

കു​​​​​വൈ​​​​​റ്റ് ലേ​​​​​ബ​​​​​ർ ക്യാ​​​​​മ്പ് ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ മ​​​​​രി​​ച്ച കൊ​​​​​ല്ലം പു​​​​​ന​​​​​ലൂ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​ സാ​​​​​ജ​​​​​ൻ ജോ​​​​​ർ​​​​​ജ് (29) ഒ​​​​​രു മാ​​​​​സം മു​​​​​മ്പാ​​​​​ണ് ജോ​​​​​ലി ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് കു​​​​​വൈ​​​​​റ്റി​​​​​ലേ​​​​​ക്ക് പോ​​​​​യ​​​​​ത്. എം​​​​​ബി​​​​​എ ബി​​​​​രു​​​​​ധ​​​​​ദാ​​​​​രി​​​​​യാ​​​​​യ സാ​​​​​ജ​​​​​ൻ ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​യ ക​​​​​മ്പ​​​​​നി​​​​​യി​​​​​ലെ ജൂ​​​​​നി​​​​​യ​​​​​ർ കെ​​​​​മി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റാ​​​​​ണ്. സ​​​​​ഹോ​​​​​ദ​​​​​രി: ആ​​​​​ൻ​​​​​സി.

സ​ജു 22 വ​ർ​ഷ​മാ​യി എ​ൻ​പി​ടി​സി ജീവനക്കാരൻ

കു​​​വൈ​​​റ്റി​​​ൽ മ​​​രി​​​ച്ച​ കോ​​​ന്നി അ​​​ട്ട​​​ച്ചാ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി സ​​​ജു വ​​​ർ​​​ഗീ​​​സ് 22 വ​​​ർ​​​ഷ​​​മാ​​​യി എ​​​ൻ​​​പി​​​ടി​​​സി ക​​​ന്പ​​​നി​​​യി​​​ൽ ജോ​​​ലി നോ​​​ക്കു​​​ക​​​യാ​​​ണ്. ഭാ​​​ര്യ: ബി​​​ന്ദു. ര​​​ണ്ട് മ​​​ക്ക​​​ൾ.

പ​​​ത്ത​​​നം​​​തി​​​ട്ട വാ​​​ഴ​​​മു​​​ട്ടം സ്വ​​​ദേ​​​ശി​ പി.​​​വി. മു​​​ര​​​ളീ​​​ധ​​​ര​​​ൻ 30 വ​​​ർ​​​ഷ​​​മാ​​​യി കു​​​വൈ​​​റ്റി​​​ൽ ജോ​​​ലി നോ​​​ക്കി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: ഗീ​​​ത. മ​​​ക്ക​​​ൾ: ഗ്രീ​​​ഷ്മ, ഗി​​​രീ​​​ഷ്. മ​​​രു​​​മ​​​ക​​​ൻ: ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ.

ന​ളി​നാ​ക്ഷൻ ര​ക്ഷ​പ്പെ​ട്ടത് വാ​ട്ട​ർ ടാ​ങ്കി​ൽ ചാ​ടി

തൃ​​​ക്ക​​​രി​​​പ്പൂ​​​ർ: കു​​​വൈ​​​റ്റി​​​ലെ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ​​നി​​​ന്ന് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ഒ​​​ള​​​വ​​​റ സ്വ​​​ദേ​​​ശി ടി.​​​വി.​ ന​​​ളി​​​നാ​​​ക്ഷ​​​ൻ (58) ര​​ക്ഷ​​പ്പെ​​ട്ട​​ത് വാ​​​ട്ട​​​ർ ടാ​​​ങ്കി​​​ലേ​​​ക്ക് എ​​​ടു​​​ത്തു​​ചാ​​ടി. തീ​​​പി​​​ടി​​​ത്ത​​​മ​​​റി​​​ഞ്ഞ് മൂ​​​ന്നാ​​​മ​​​ത്തെ നി​​​ല​​​യി​​​ൽ​​​നി​​​ന്ന് വാ​​​ട്ട​​​ർ ടാ​​​ങ്കി​​​ലേ​​​ക്ക് എ​​​ടു​​​ത്ത് ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ര​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റ ന​​​ളി​​​നാ​​​ക്ഷ​​​ൻ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൂ​​​ടി​​​യാ​​​യ ന​​​ളി​​​നാ​​​ക്ഷ​​​ൻ 20 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി കു​​​വൈ​​​റ്റി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു.

49 പേർ ചികിത്സയിൽ

കു​​​​​വൈ​​​​​റ്റ് സി​​​​​റ്റി: തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 49 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ 21 പേ​രും മു​ബാ​റ​ക് ഹോ​സ്പി​റ്റ​ലി​ൽ 11 പേ​രു​മു​ണ്ട്. ഫ​ർ​വാ​നി​യ, ജ​ഹ്റ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ആ​റു​പേ​ർ വീ​ത​വും ജാ​ബി​ർ ഹോ​സ്പി​റ്റ​ലി​ൽ നാ​ലു പേ​രും അ​മീ​രി ഹോ​സ്പി​റ്റ​ലി​ൽ ഒ​രാ​ളും ചി​കി​ത്സ​യി​ലു​ണ്ട്.