ഹെയ്തിയിൽ പുതിയ സർക്കാർ
Thursday, June 13, 2024 12:38 AM IST
പോർട്ട് ഓ പ്രിൻസ്: അക്രമത്തിൽനിന്നും അരാജകത്വത്തിൽനിന്നും ഹെയ്തിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ സർക്കാർ രൂപവത്കരിച്ചു. രാജ്യത്തെ ഇടക്കാല സർക്കാർ സമിതി നേരത്തേ ഗാരി കോണില്ലിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു.
ഹെയ്തിയിൽ ശക്തമായ സ്വാധീനമുള്ള ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഏരിയൽ ഹെൻറി മാർച്ചിൽ പദവി ഒഴിയുകയായിരുന്നു. പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും ഗുണ്ടാ സംഘങ്ങൾ അംഗീകരിക്കാൻ തയാറായിട്ടില്ല.
ഗുണ്ടകളെ അമർച്ച ചെയ്യാനായി കെനിയയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സേനയെ ഹെയ്തിയിൽ വിന്യസിക്കാനുള്ള നീക്കങ്ങൾ വൈകുകയാണ്.