ഹൂതി ആക്രമണത്തിൽ ചരക്കുകപ്പലിനു തീപിടിച്ചു
Monday, June 10, 2024 12:56 AM IST
ലണ്ടൻ: യെമൻ തീരത്ത് രണ്ടു ചരക്കുകപ്പലുകളിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസികൾ അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിൽ. ഏദൻ തുറമുഖത്തിനു സമീപമായിരുന്നു സംഭവം.
ആന്റ്വിഗ്വാ ആൻഡ് ബർബുഡയിൽ രജിസ്റ്റർ ചെയ്ത ചരക്കുകപ്പലിലാണ് ആദ്യം മിസൈൽ പതിച്ചത്. തീപിടത്തമുണ്ടായെങ്കിലും അണയ്ക്കാൻ കഴിഞ്ഞു. രണ്ടാമതൊരു മിസൈൽ ദൃശ്യമായെങ്കിലും കപ്പലിൽ പതിച്ചില്ല.
ഈ സംഭവത്തിനു പിന്നാലെ മറ്റൊരു ചരക്കുകപ്പലും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ല.