കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം. കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ അ​​​വ​​​ർ ന​​​ട​​​ക്ക​​​വേ എ​​​തി​​​രേ വ​​​ന്ന അ​​​ക്ര​​​മി ത​​​ള്ളി​​​യി​​​ടാ​​​ൻ നോ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ഴു​​​ത്ത് ഉ​​​ളു​​​ക്കി​​​യ​​​താ​​​യി അ​​​വ​​​രു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. മു​​​പ്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​യാ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ളോ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള പ്രേ​​​ര​​​ണ​​​യോ പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​നി​​​ലെ ഓ​​​ൾ​​​ഡ് ടൗ​​​ണി​​​ലു​​​ള്ള ച​​​ത്വ​​​ര​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്നുപോ​​​കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ക്ര​​​മി അ​​​വ​​​രു​​​ടെ തോ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യി ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


വീ​​​ഴാ​​​ൻ പോ​​​യ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ അ​​​ടു​​​ത്തു​​​ള്ള ക​​​ഫേ​​​യി​​​ൽ പോ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷാ​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​വും ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നും ചേ​​​ർ​​​ന്ന് അ​​​ക്ര​​​മി​​​യെ കീ​​​ഴ​​​ട​​​ക്കി. ഇ​​​ന്ന​​​ല​​​ത്ത​​​ന്നെ ഇ​​​യാ​​​ളെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​രാ​​​ക്കി.

ഒ​​​രു മാ​​​സം മു​​​ന്പ് സ്ലൊ​​​വാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ബ​​​ർ​​​ട്ട് ഫി​​​യോ അ​​​നു​​​യാ​​​യി​​​ക​​​ളെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യ​​​വേ വെ​​​ടി​​​യേ​​​റ്റു വീ​​​ണി​​​രു​​​ന്നു. ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഫി​​​സോ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത​​​ത്.