റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ ആക്രമണം; 26 മരണം
Sunday, June 9, 2024 12:14 AM IST
കീവ്: റഷ്യൻ അധിനിവേശ ഖേർസൺ, ലുഹാൻസ് പ്രദേശങ്ങളിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ചയായിരുന്നു ആക്രമണം.
ഖേർസണിലെ ഒരു ഷോപ്പിനു നേർക്ക് രണ്ടു തവണ ആക്രമണം ഉണ്ടായെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. 22 പേർ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ലുഹാൻസ്ക് നഗരത്തിലെ പാർപ്പിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ നാലു പേർ മരിക്കുകയും 46 പേർക്കു പരിക്കേൽക്കുകയും ചെയ്തു.