മോ​​​സ്കോ: ​​​റ​​​ഷ്യ​​​യി​​​​​​ൽ മെ​​​ഡി​​​സി​​​നു പ​​​ഠി​​​ച്ചി​​​രു​​​ന്ന നാ​​​ല് ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ങ്ങി​​​മ​​​രി​​​ച്ചു. വെ​​​ലി​​​കി നൊ​​​വ്ഗൊ​​​റോ​​​ദി​​​ലെ യാ​​​റോ​​​സ്ലാ​​​വ് ദ ​​​വൈ​​​സ് നൊ​​​വ്ഗൊ​​​റോ​​​ദ് സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ജ​​​ൽ​​​ഗാ​​​വ് സ്വ​​​ദേ​​​ശി​​​ക​​​ളു​​​മാ​​​യ ഹ​​​ർ​​​ഷ​​​ൽ അ​​​ന​​​ന്ത്റാ​​​വു ദേ​​​സാ​​​ലെ, ജി​​​ഷാ​​​ൻ അ​​​ഷ്പ​​​ക് പി​​​ൻ​​​ജാ​​​രി, ജി​​​യാ ഫി​​​റോ​​​ജ് പി​​​ൻ​​​ജാ​​​രി, മാ​​​ലി​​​ക് ഗു​​​ലാം​​​ഗൗ​​​സ് മു​​​ഹ​​​മ്മ​​​ദ് യാ​​​ക്കൂ​​​ബ് എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് സ്ഥിരീകരിച്ചത്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട നി​​​ഷ ഭൂ​​​പേ​​​ഷ് സോ​​​നാ​​​വാ​​​നെ എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.


അ​​​ഞ്ചം​​​ഗ സം​​​ഘം വോ​​​ൾ​​​ഖോ​​​വ് ന​​​ദി​​​യി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.