വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ മി​​​ഷ​​​ണ​​​റി ദ​​​ന്പ​​​തി​​​ക​​​ൾ ഹെ​​​യ്തി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

മി​​​സൗ​​​റി സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു​​​ള്ള യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗം ബെ​​​ൻ ബേ​​​ക്ക​​​റി​​​ന്‍റെ മ​​​ക​​​ൾ ന​​​താ​​​ലി​​​യ​​​യും ഭ​​​ർ​​​ത്താ​​​വ് ഡേ​​​വി ലോ​​​യ്ഡു​​​മാ​​​ണ് വ്യാ​​​ഴാ​​​ഴ്ച ഗു​​​ണ്ടാസം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. മി​​​ഷ​​​ൻ ഹെ​​​യ്തി എ​​​ന്ന സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റും ഹെ​​​യ്തി പൗ​​​ര​​​നു​​​മാ​​​യ ജു​​​ഡ് മോ​​​ണ്ടി​​​സും കൊ​​​ല്ല​​​പ്പെ​​​ട്ടു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി മൂ​​​ന്നു ട്ര​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ ഗു​​​ണ്ട​​​ക​​​ളാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. ഡേ​​​വി​​​യെ ഇ​​​വ​​​രു​​​ടെ വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി കെ​​​ട്ടി​​​യി​​​ട്ടു മ​​​ർ​​​ദി​​​ച്ചു. ഇ​​​തി​​​നി​​​ടെ മ​​​റ്റൊ​​​രു ഗു​​​ണ്ടാ​​​സം​​​ഘ​​​വും സ്ഥ​​​ല​​​ത്തെ​​​ത്തി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് ദ​​​ന്പ​​​തി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഗു​​​ണ്ടാസം​​​ഘ​​​ങ്ങ​​​ൾ ഭ​​​രി​​​ക്കു​​​ന്ന ഹെ​​​യ്തി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കെ​​​നി​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ദൗ​​​ത്യസേ​​​ന​​​യെ ഉ​​​ട​​​ൻ ഹെ​​​യ്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ക്ക​​​ണ​​​മെ​​​ന്നും യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന കെ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ല്യം റൂ​​​ട്ടോ​​​യോ​​​ട് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നും വൈ​​​റ്റ് ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഹെ​​​യ്തി​​​യി​​​ലെ ഗു​​​ണ്ടാസം​​​ഘ​​​ങ്ങ​​​ളെ കെ​​​നി​​​യ​​​ൻ സേ​​​ന അ​​​മ​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന് വി​​​ല്യം റൂ​​​ട്ടോ പ​​​റ​​​ഞ്ഞു.