പോ​​​ർ​​​ട്ട് മോ​​​റെ​​​സ്ബി: പാ​​​പ്പു​​​വ ന്യൂ​​​ഗി​​​നി​​​യ​​​യി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടിച്ചി​​​ലി​​​ൽ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി അ​​​നു​​​മാ​​​നം. മ​​​ര​​​ണ​​​വും പ​​​രി​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ല. നൂ​​​റി​​​ല​​​ധി​​​കം വീ​​​ടു​​​ക​​​ൾ മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ദ്വീ​​​പ് രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ ഭാ​​​ഗ​​​ത്ത് എ​​​ൻ​​​ഗ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലാ​​​ണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പോ​​​ർ​​​ട്ട് മോ​​​റെ​​​സ്ബി​​​യി​​​ൽ​​​നി​​​ന്ന് 600 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രെയാണ്അ​​പ​​ക​​ട​​സ്ഥ​​ലം.

ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യി പാ​​​പ്പു​​​വ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​യിം​​​ഗ് മ​​​രാ​​​പ്പ അ​​​റി​​​യി​​​ച്ചു.