പ്രചണ്ഡ വിശ്വാസവോട്ട് നേടി
പ്രചണ്ഡ വിശ്വാസവോട്ട് നേടി
Tuesday, May 21, 2024 1:23 AM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​ഷ്പ​​​ക​​​മ​​​ൽ ദ​​​ഹ​​​ൽ പ്ര​​​ച​​​ണ്ഡ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വി​​​ശ്വാ​​​സവോ​​​ട്ട് നേ​​​ടി. 2022 ഡി​​​സം​​​ബ​​​റി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് പ്ര​​​ച​​​ണ്ഡ വി​​​ശ്വാ​​​സവോ​​​ട്ട് തേ​​​ടു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് വി​​​ശ്വാ​​​സവോ​​​ട്ടെ​​​ടു​​​പ്പ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ഓ​​​ഫ് നേ​​​പ്പാ​​​ൾ (​​​മാ​​​വോ​​​യി​​​സ്റ്റ് സെ​​​ന്‍റ​​​ർ) നേ​​​താ​​​വാ​​​യ പ്ര​​​ച​​​ണ്ഡ​​​യ്ക്ക് 157 വോ​​​ട്ട് ല​​​ഭി​​​ച്ചു. 275 അം​​​ഗ സ​​​ഭ​​​യിലെ 158 പേ​​​രാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. 138 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണു വേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് 13നാ​​​ണ് പ്ര​​​ച​​​ണ്ഡ ഇ​​​തി​​​നു മു​​​ന്പ് വി​​​ശ്വാ​​​സവോ​​​ട്ട് തേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.