യു​ക്രെയി​ന് വ​ൻ ആ​യു​ധ​ശേ​ഖ​രം കൈ​മാ​റി അ​മേ​രി​ക്ക
യു​ക്രെയി​ന്  വ​ൻ ആ​യു​ധ​ശേ​ഖ​രം കൈ​മാ​റി  അ​മേ​രി​ക്ക
Thursday, April 11, 2024 3:05 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: റ​​​​ഷ്യ​​​​ക്കെ​​​​തി​​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ യു​​​​ക്രെയി​​​​ന് വ​​​​ൻ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം കൈ​​​​മാ​​​​റി അ​​​​മേ​​​​രി​​​​ക്ക. എ​​​​കെ 47, റോ​​​​ക്ക​​​​റ്റ് ലോ​​​​ഞ്ച​​​​റു​​​​ക​​​​ൾ, വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ൾ അ​​​​ട​​​​ക്കം 5,000 ത്തില​​​​ധി​​​​കം ആ​​​​യു​​​ധ​​​​ങ്ങ​​​​ളാ​​​​ണ് കൈ​​​​മാ​​​​റി​​​​യ​​​​ത്.

ഇ​​​​റാ​​​​നി​​​ൽ​​​നി​​​ന്നു ഹൂ​​​​തി വി​​​​മ​​​​ത​​​​ർ​​​​ക്കു കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​നി​​​ടെ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ആ​​​​യു​​​​ധ​​​​ങ്ങ​​​​ളാ​​​​ണ് കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നു യു​​​​എ​​​​സ് സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​ത്തെ ​പ്ര​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ യു​​​​ക്രെയി​​​​നെ ഈ ​​​​ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

2021 മേ​​​​യ് 22നും 2023 ​​​​ഫെ​​​​ബ്രു​​​​വ​​​​രി 15നും ​​​​ഇ​​​​ട​​​​യി​​​​ൽ നാ​​​​ല് ഇ​​​​റാ​​​​ൻ ക​​​​പ്പ​​​​ലി​​​​ലൂ​​​​ടെ കൈ​​​​മാ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു റൈ​​​​ഫി​​​​ളു​​​​ക​​​​ളും ഒ​​​​രു ദ​​​​ശ​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളും യു​​​​എ​​​​സ് നാ​​​​വി​​​​ക​​​​സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

2023 ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് യു​​​​എ​​​​സ് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഈ ​​​​യു​​​​ദ്ധോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം നേ​​​​ടി. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.