മ​​​നി​​​ല: ചൈ​​​ന ഏ​​​താ​​​ണ്ട് മു​​​ഴു​​​വ​​​നാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന തെ​​​ക്ക​​​ൻ ചൈ​​​നാ​​​ക്ക​​​ട​​​ലി​​​ൽ ഇ​​​ന്ന് സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക, ഓ​​​സ്ട്രേ​​​ലി​​​യ, ജ​​​പ്പാ​​​ൻ, ഫി​​​ലി​​​പ്പീ​​​ൻ​​​സ് രാ​​​ജ്യ​​​ങ്ങ​​​ൾ.

നാ​​​ലു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും നാ​​​വി​​​ക, വ്യോ​​​മ സേ​​​ന​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഞ്ചാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌ട്ര, പ്രാ​​​ദേ​​​ശി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും അ​​​ഭ്യാ​​​സ​​​മെ​​​ന്ന് നാ​​​ലു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ളെ നേ​​​രി​​​ടാ​​​നു​​​ള്ള യു​​​ദ്ധ​​​മു​​​റ അ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​രി​​​ശീ​​​ലി​​​ക്കു​​​മെ​​​ന്ന് മ​​​നി​​​ല​​​യി​​​ലെ ജാ​​​പ്പ​​​നീ​​​സ് എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.