വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ മാ​ർ​പാ​പ്പ​യു​ടെ അ​ൾ​ത്താ​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന നാ​നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മേ​ൽ​ക്ക​ട്ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​ശ്വ​പ്ര​സി​ദ്ധ ഇ​റ്റാ​ലി​യ​ൻ ശി​ല്പി ബെ​ർ​ണീ​നി നി​ർ​മി​ച്ച മേ​ലാ​പ്പ് (ബെ​ർ​ണീ​നി​യു​ടെ ബാ​ൾ​ഡാ​ക്കി​നോ) നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​വീ​ക​ര​ണം.

1624ൽ ​ഊ​ർ​ബ​ൻ എ​ട്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബെ​ർ​ണീ​നി മേ​ലാ​പ്പ് നി​ർ​മി​ച്ച​ത്. വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ക​ബ​റി​ട​ത്തി​ന്‍റെ നേ​രേ മു​ക​ളി​ലാ​യി 92 അ​ടി ഉ​യ​ര​ത്തി​ൽ നാ​ലു തൂ​ണു​ക​ളി​ലാ​ണ് ഇ​തു സ്ഥി​തി ചെ​യ്യു​ന്ന​ത്. ബ​റോ​ക് ശൈ​ലി​യി​ൽ മാ​ലാ​ഖ​മാ​രും കെ​രൂ​ബു​ക​ളും ല​താ​ല​ങ്കാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. ലോ​ഹ​വും വെ​ങ്ക​ല​വും ത​ടി​യും ക​ല്ലും പ്ലാ​സ്റ്റ​റു​മെ​ല്ലാം നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.


വ​ത്തി​ക്കാ​ൻ മ്യൂ​സി​യ​ത്തി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2025ലെ ​വി​ശു​ദ്ധ​വ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് തീ​ർ​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വേ, ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ എ​ന്നി​വ​യ്ക്കു​ശേ​ഷം കേ​ടു​പാ​ട് നീ​ക്ക​ലാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ന​വീ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി മേ​ലാ​പ്പി​നു ചു​റ്റും ത​ട്ട​ടി​ച്ചു​ക​ഴി​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ൾ​കൊ​ണ്ട് അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള പൊ​ടി​യും മാ​ലി​ന്യ​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ നീ​ക്കം ചെ​യ്യും.

വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ള​ട​ക്കം മാ​ർ​പാ​പ്പ​യു​ടെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ത​ട​സം വ​രാ​ത്ത​വി​ധ​മാ​യി​രി​ക്കും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ബ​സി​ലി​ക്ക ആ​ർ​ച്ച്പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ മൗ​രോ ഗാം​ബെ​ത്തി അ​റി​യി​ച്ചു.