ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​ന്ധ് പ്ര​​​വി​​​ശ്യാ അ​​​സം​​​ബ്ലി ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റാ​​​യി പി​​​പി​​​പി​​​യി​​​ലെ ക്രി​​​സ്ത്യ​​​ൻ നേ​​​താ​​​വ് ആന്‍റ​​​ണി ന​​​വീ​​​ദ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഈ ​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന ആ​​​ദ്യ മു​​​സ്‌​​​ലിം ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണ് ന​​​വീ​​​ദ്.

ക്രി​​​സ്ത്യ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പി​​​പി​​​പി​​​യു​​​ടെ ക്രി​​​സ്ത്യ​​​ൻ മു​​​ഖ​​​വു​​​മാ​​​യ ന​​​വീ​​​ദി​​​ന് 111 വോ​​​ട്ടും എം​​​ക്യു​​​എം-​​​പി പാ​​​ർ​​​ട്ടി​​​യി​​​ലെ റാ​​​ഷി​​​ദ് ഖാ​​​ന് 36 വോ​​​ട്ടു​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.


പി​​​ടി​​​ഐ​​​യി​​​ലെ ഒ​​​ന്പ​​​ത് അം​​​ഗ​​​ങ്ങ​​​ളും ജ​​​മാ​​​അത്തെ ഇ​​​സ്‌ലാ​​​മി​​​യി​​​ലെ ഒ​​​രം​​​ഗ​​​വും വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു. 114 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള പി​​​പി​​​പി​​​യാ​​​ണ് സി​​​ന്ധ് പ്ര​​​വി​​​ശ്യാ അസ​​​ംബ്ലി​​​യി​​​ലെ വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി. പി​​​പി​​​പി​​​യി​​​ലെ ഒ​​​വൈ​​​സ് ഷാ ​​​ആ​​​ണ് സി​​​ന്ധ് പ്ര​​​വി​​​ശ്യ അ​​​സം​​​ബ്ലി സ്പീ​​​ക്ക​​​ർ. ഷാ​​​യ്ക്കും 111 വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്. എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് എം​​​ക്യു​​​എം-​​​പി​​​യി​​​ലെ സോ​​​ഫി​​​യ ഷാ 36 ​​​വോ​​​ട്ട് നേ​​​ടി.