മാ​​​ഡ്രി​​​ഡ്: ​​​സ്പെ​​​യി​​​നി​​​ലെ വ​​​ല​​​ൻ​​​സി​​​യ ന​​​ഗ​​​ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ പത്തു പേ​​​ർ മ​​​രി​​​ച്ചു. 14 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. 15 പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

അ​​​ടു​​​ത്ത​​​ടു​​​ത്തു​​​ള്ള ര​​​ണ്ടു വ​​​ലി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. 14 നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ തീ ​​​മ​​​റ്റേ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. 138 ഫ്ലാ​​​റ്റു​​​ക​​​ളി​​​ലാ​​​യി 450 പേ​​​ർ ഇ​​​വി​​​ടെ താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു.


മി​​​നി​​​റ്റുക​​​ൾ​​​ക്കം തീ​​​ പ​​​ട​​​ർ​​​ന്നു​​​വെ​​​ന്നാ​​​ണു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​ത്. കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ച്ച ചി​​​ല വ​​​സ്തു​​​ക്ക​​​ളും കാ​​​റ്റു​​​മാ​​​ണ് അ​​​തി​​​വേ​​​ഗം തീ​​​ പ​​​ട​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.

2008-09 കാ​​​ല​​​ത്തു നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ത്തി​​​ൽ പോ​​​ളി​​​യൂ​​​റി​​​ത്തീ​​​ൻ വ​​​സ്തു പൊ​​​തി​​​ഞ്ഞി​​​രു​​​ന്നു. അ​​​തി​​​വേ​​​ഗം തീ​​​പി​​​ടി​​​ക്കു​​​ന്ന ഈ ​​​വ​​​സ്തു ഇ​​​പ്പോ​​​ൾ കെ​​​ട്ടി​​​ട​​​നി​​​ർ​​​മാണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ല.