യുക്രെയ്നിലേക്കു കൂറുമാറിയ റഷ്യൻ പൈലറ്റ് കൊല്ലപ്പെട്ടു
യുക്രെയ്നിലേക്കു കൂറുമാറിയ റഷ്യൻ പൈലറ്റ് കൊല്ലപ്പെട്ടു
Wednesday, February 21, 2024 1:40 AM IST
മാ​​​ഡ്രി​​​ഡ്: യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റി​​​യ റ​​​ഷ്യ​​​ൻ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പൈ​​​ല​​​റ്റ് മാ​​​ക്സിം കു​​​സ്മി​​​നോ​​​വ് സ്പെ​​​യി​​​നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

കി​​​ഴ​​​ക്ക​​​ൻ സ്പെ​​​യി​​​നിലെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. സ്പാ​​​നി​​​ഷ് പോ​​​ലീ​​​സ് ഇ​​​ക്കാ​​​ര്യം പ​​​ര​​​സ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മാ​​​ക്സിം കു​​​സ്മി​​​നോ​​​വ് ക​​​ഴി​​​ഞ്ഞ​​​ ഓ​​​ഗ​​​സ്റ്റി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​മാ​​​യി അ​​​തി​​​ർ​​​ത്തി​​​ ക​​​ട​​​ന്ന് യു​​​ക്രെ​​​യ്നി​​​ൽ ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു ര​​​ണ്ടു സൈ​​​നി​​​ക​​​ർ​​​ക്ക് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൂ​​​റു​​​മാ​​​റ്റ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.


യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് പ​​​ണ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും താ​​​മ​​​സ​​​വു​​​മെ​​​ല്ലാം ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മാ​​​ക്സിം കു​​​സ്മി​​​നോ​​​വി​​​ന്‍റെ കൂ​​​റു​​​മാ​​​റ്റം. പ​​​ക്ഷേ, ഇ​​​ദ്ദേ​​​ഹം യു​​​ക്രെ​​​യ്നി​​​ൽ താ​​​മ​​​സി​​​ക്കാ​​​തെ സ്പെ​​​യി​​​നി​​​ൽ വ്യാ​​​ജരേ​​​ഖ​​​ക​​​ളു​​​മാ​​​യി താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ പ​​​ങ്കാ​​​ളി​​​യെ സ്പെ​​​യി​​​നി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.