പാപ്പുവ ന്യൂ ഗിനിയയിൽ ഗോത്രവിഭാഗങ്ങൾ ഏറ്റുമുട്ടി 26 മരണം
പാപ്പുവ ന്യൂ ഗിനിയയിൽ ഗോത്രവിഭാഗങ്ങൾ ഏറ്റുമുട്ടി 26 മരണം
Monday, February 19, 2024 11:23 PM IST
മെ​​​ൽ​​​ബ​​​ൺ: പാ​​​പ്പു​​​വ ന്യൂ ​​​ഗി​​​നി​​​യ​​​യി​​​ൽ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ തോ​​​ക്കു​​​യു​​​ദ്ധ​​​ത്തി​​​ൽ 26 പോ​​​രാ​​​ളി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സം​​​ഭ​​​വം ക​​​ണ്ടു​​​നി​​​ന്ന ഏ​​താ​​നും ഗ്രാ​​​മീ​​​ണ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഹൈ​​​ലാ​​​ൻ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ എ​​​ൻ​​​ഗാ​​​ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ള്ള വാ​​​ബാം​​​ഗ് പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എ​​​തി​​​ർ​​​ഗോ​​​ത്ര​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പോ​​​യ​​​വ​​​രെ പ​​​തി​​​യി​​​രു​​​ന്ന് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​വ​​​ത്രേ. വെ​​​ടി​​​വ​​​യ്പു ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തും റോ​​​ഡി​​​ലും പു​​​ഴ​​​യോ​​​ര​​​ത്തും ചി​​​ത​​​റി​​​ക്കി​​​ട​​​ന്ന മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ട്ര​​​ക്കു​​​ക​​​ളി​​​ൽ ക​​​യ​​​റ്റി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.


എ​​​ണ്ണൂ​​​റോ​​​ളം ഭാ​​​ഷ​​​ക​​​ൾ സം​​​സാ​​​രി​​​ക്കു​​​ന്ന ഒ​​​രു കോ​​​ടി​​​യോ​​​ളം പേ​​​ർ വ​​​സി​​​ക്കു​​​ന്ന പാ​​​പ്പു​​​വ ന്യൂ ​​​ഗി​​​നി​​​യ രാ​​​ജ്യ​​​ത്ത് ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ പ​​​തി​​​വാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.