ന്യൂ​​​യോ​​​ർ​​​ക്ക്: ബാ​​​ങ്ക് വാ​​​യ്പ​​​യ്ക്ക് ആ​​​സ്തി​​​മൂ​​​ല്യം പെ​​​രു​​​പ്പി​​​ച്ചു​​​കാ​​​ട്ടി​​​യെ​​​ന്ന കേ​​​സി​​​ൽ മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ന്യൂ​​​യോ​​​ർ​​​ക്ക് കോ​​​ട​​​തി 35.5 കോ​​​ടി ഡോ​​​ള​​​ർ പി​​​ഴ വി​​​ധി​​​ച്ചു. ത​​​ട്ടി​​​പ്പു​​​വ​​​ഴി ല​​​ഭി​​​ച്ച ലാ​​​ഭ​​​ത്തി​​​ന്‍റെ പ​​​ലി​​​ശ​​​യും ന​​​ല്ക​​​ണം.

ര​​​ണ്ടുംകൂ​​​ടി ചേ​​​രു​​​ന്പോ​​​ൾ 45 കോ​​​ടി ഡോ​​​ള​​​ർ പ​​​ിഴ​​​യാ​​​ണ് ട്രം​​​പ് ന​​​ല്കേ​​​ണ്ടി​​​വ​​​രു​​​ക. ട്രം​​​പി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ ഡോ​​​ണ​​​ൾ​​​ഡ് ജൂ​​​ണി​​​യ​​​ർ, എ​​​റി​​​ക് ട്രം​​​പു​​​മാ​​​ർ 40 ല​​​ക്ഷം ഡോ​​​ള​​​ർ​​​ വ​​​ച്ചും പി​​​ഴ അ​​​ട​​​യ്ക്ക​​​ണം.

ട്രം​​​പും മ​​​ക്ക​​​ളും ചേ​​​ർ​​​ന്ന് ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ൾ​​​ക്കാ​​​യി റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ആ​​​സ്തി മൂ​​​ല്യം പ​​​ല​​​മ​​​ട​​​ങ്ങ് പെ​​​രു​​​പ്പി​​​ച്ചു കാ​​​ട്ടി കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​യ്ക്ക് വ​​​ൻ​​​തു​​​ക വാ​​​യ്പ സം​​​ഘ​​​ടി​​​പ്പി​​​ച്ചു​​​വെ​​​ന്ന​​​താ​​​ണ് കേ​​​സ്.


ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നും ബാ​​​ങ്ക് വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നും മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ട്രം​​​പി​​​ന്‍റെ മ​​​ക്ക​​​ൾ​​​ക്ക് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ വി​​​ല​​​ക്കു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം ട്രം​​​പി​​​ന്‍റെ ബി​​​സി​​​ന​​​സ് സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ മാ​​​തൃക​​​ന്പ​​​നി​​​യാ​​​യ ‘ദ ​​​ട്രം​​​പ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ’ ബി​​​സി​​​ന​​​സ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ കോ​​​ട​​​തി ത​​​യാ​​​റാ​​​യി​​​ല്ല.

അ​തേ​സ​മ​യം, വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി വ​ക്ര​ബു​ദ്ധി​ക്കാ​ര​നാ​ണെ​ന്നും അ​പ്പീ​ൽ പോ​കു​മെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു.