യുഎസ് ആഭ്യന്തര സെക്രട്ടറിയെ ഇംപീച്ച് ചെയ്തു
യുഎസ് ആഭ്യന്തര സെക്രട്ടറിയെ  ഇംപീച്ച് ചെയ്തു
Thursday, February 15, 2024 12:07 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ല​ഹാ​ന്ദ്രോ മ​യോ​ർ​ക്കാ​സി​നെ പ്ര​തി​പ​ക്ഷ റി​പ്പ​ബ്ലി​ക്ക​ന്മാ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി​സ​ഭ ഇം​പീ​ച്ച് ചെ​യ്തു.

ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് യു​എ​സ് കാ​ബി​ന​റ്റം​ഗം ഇ​പീ​ച്ച്മെ​ന്‍റ് നേ​രി​ടു​ന്ന​ത്. മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​വ​ഴി​യു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

അ​തേ​സ​മ​യം, 213ന് ​എ​തി​രേ 214 വോ​ട്ടു​ക​ളു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇം​പീ​ച്ച്മെ​ന്‍റ് പാ​സാ​യ​ത്. മൂ​ന്ന് റി​പ്പ​ബ്ലി​ക്ക​ന്മാ​ർ അ​നു​കൂ​ലി​ക്കാ​തി​രു​ന്ന​താ​ണ് ഭൂ​രി​പ​ക്ഷം കു​റ​യാ​ൻ കാ​ര​ണം. സെ​ന​റ്റി​ലാ​ണ് ഇം​പീ​ച്ച്മെ​ന്‍റി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ. ഭ​ര​ണ​പ​ക്ഷ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റി​ൽ ഇം​പീ​ച്ച്മെ​ന്‍റ് പ​രാ​ജ​യ​പ്പെ​ടും.


പ്രസിഡന്‍റ് ജോ ബൈഡൻ അലഹാന്ദ്രോ മയോർക്കാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2021നു​ശേ​ഷം 63 ല​ക്ഷം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ യു​എ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ന​യം ന​വം​ബ​റി​ലെ പ്ര​സി​​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​മാ​ണ്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു ക​രു​തു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ടു​ത്ത കു​ടി​യേ​റ്റ​വി​രു​ദ്ധ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.