യുകെ ആശ്രിത വീസയിൽ നിയന്ത്രണം
യുകെ ആശ്രിത വീസയിൽ നിയന്ത്രണം
Wednesday, December 6, 2023 2:48 AM IST
ഷൈ​​​മോ​​​ൻ തോ​​​ട്ടു​​​ങ്ക​​​ൽ

ല​​​ണ്ട​​​ൻ: കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​ൻ കാ​​​ത്തി​​​രി​​ക്കു​​​ന്ന​​വ​​ർ​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​കും.

ബ്രി​​​ട്ടീ​​​ഷ് ഹോം ​​​സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ക്ലെ​​​വ​​​ർ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പു​​​തി​​​യ അ​​​ഞ്ചി​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് യു​​​കെ വീ​​​സ ല​​​ഭി​​​ക്കാ​​​നു​​​ള്ള കു​​​റ​​​ഞ്ഞ വാ​​ർ​​ഷി​​ക ശ​​​മ്പ​​​ളം നി​​​ല​​​വി​​​ലെ 26,200 പൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് 38,700 പൗ​​​ണ്ടാ​​​യി ഉ​​​യ​​​ർ​​​ത്തി.

ഹെ​​​ൽ​​​ത്ത് കെ​​​യ​​​റ​​​ർ വീ​​​സ​​​യി​​​ൽ യു​​കെ​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ശ്രി​​​ത വീ​​​സ​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യെ​​യോ മ​​​ക്ക​​​ളെ​​​യോ കൂ​​​ടെ​​കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്ന​​​തും നി​​​ർ​​​ത്ത​​​ലാ​​​ക്കി. ബ്രി​​​ട്ട​​​നി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള പോ​​​യി​​​ന്‍റ് ബേ​​​സ്ഡ് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ സി​​​സ്റ്റം അ​​​നു​​​സ​​​രി​​​ച്ച് സ്‌​​​കി​​​ൽ​​​ഡ് വ​​​ർ​​​ക്ക​​റാ​​​യി വീ​​​സ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മി​​​നി​​​മം വാ​​​ർ​​​ഷി​​​കശ​​​മ്പ​​​ളം 26,200 പൗ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തു വ​​ർ​​ധി​​​പ്പി​​​ച്ചാ​​​ണ് 38,700 പൗ​​​ണ്ടാ​​​ക്കി​​​യ​​​ത്.​ ആ​​​ശ്രി​​​ത വീ​​​സ​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ട മി​​​നി​​​മം ശ​​​മ്പ​​​ളം നി​​​ല​​​വി​​​ൽ 18,600 പൗ​​ണ്ടാ​​​യി​​​രു​​​ന്ന​​ത് ഏ​​​പ്രി​​​ൽ മു​​​ത​​​ൽ 38,700 ആ​​​യി ഉ​​​യ​​​രും.


എ​​​ന്നാ​​​ൽ, ബ്രി​​​ട്ട​​​നി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സി​​​ൽ ക​​​ടു​​​ത്ത ആ​​​ൾ​​ക്ഷാ​​​മം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ എ​​​ൻ​​എ​​​ച്ച്എ​​​സ് ജോ​​​ലി​​​ക്കാ​​​യി എ​​​ത്തു​​​ന്ന ആ​​​ളു​​​ക​​​ളെ ഈ ​​​മി​​​നി​​​മം ശ​​​മ്പ​​​ള​​പ​​​രി​​​ധി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ്വ​​​കാ​​​ര്യ കെ​​​യ​​​ര്‍ ഹോ​​​മു​​​ക​​​ളി​​​ല്‍ ജോ​​​ലി​​​ക്കെ​​ത്തു​​​ന്ന കെ​​​യ​​​ര്‍ വീ​​സ​​​ക്കാ​​​രെ​​​യാ​​​ണ് പു​​​തി​​​യ ഈ ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ക.

ബ്രി​​​ട്ട​​​നി​​​ൽ മി​​​ക്ക ജോ​​​ലി​​​ക​​​ള്‍ക്കും തു​​​ട​​​ക്ക ശ​​​മ്പ​​​ളം വ​​ർ​​ഷം 35,000 പൗ​​​ണ്ടി​​​ല്‍ താ​​​ഴെ​​യാ​​ണ് എ​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​നി​​​യാ​​​രും ഈ ​​​വീ​​സ റൂ​​​ട്ട് ചൂ​​​ഷ​​​ണം ചെ​​​യ്യ​​​രു​​​ത് എ​​​ന്ന ധാ​​​ര​​​ണ​​​യി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും വി​​​സ ല​​​ഭി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.