ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ഡ​​​ബി​​​ൾ​​​ഡ​​​ക്ക​​​ർ ബ​​​സ് മ​​​ര​​​ത്തി​​​ലി​​​ടി​​​ച്ച് 14 പേ​​​ർ മ​​​രി​​​ച്ചു. 32 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. തെ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ പ്രാ​​​ചു​​​വാ​​​പ് ഖി​​​രി​​​ഖാ​​​നി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

റോ​​​ഡി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ ബ​​​സ് മ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ബ​​​സി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം ര​​​ണ്ടാ​​​യി പി​​​ള​​​ർ​​​ന്നു. ഡ്രൈ​​​വ​​​ർ ഉ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു ക​​​രു​​​തു​​​ന്നു.