ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം ; നാലു പേർ കൊല്ലപ്പെട്ടു
ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം ; നാലു പേർ കൊല്ലപ്പെട്ടു
Monday, December 4, 2023 2:00 AM IST
മ​​​​നി​​​​ല: തെ​​​​ക്ക​​​​ൻ ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വിശുദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്ക​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ട സ് ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഫി​​​​ലി​​​​പ്പീ​​​​ൻ‌​​​​സി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മു​​​​സ്‌​​​​ലിം ന​​​​ഗ​​​​ര​​​​മാ​​​​യ മ​​​​രാ​​​​വി​​​​യി​​​​ലു​​​​ള്ള മി​​​​ൻ​​​​ഡ​​​​നാ​​​​വോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ കാ​​​​യി​​​​ക​​​​പ​​​​രി​​​​ശീ​​​​ല​​​​ന ഹാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ വിശുദ്ധ കു​​​​ർ​​​​ബാ​​​​നയ്ക്കിടെ​​​​യാ​​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. 42 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റെ​​​​ങ്കി​​​​ലും ആ​​​​രും ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ല​​​​ല്ല.

മേ​​​​ഖ​​​​ല​​​​യി​​​​ൽ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള ദൗ​​​​ള ഇ​​​​സ്‌​​​​ലാ​​​​മി​​​​യ മാ​​​​വു​​​​ട്ടെ എ​​​​ന്ന ഗ്രൂ​​​​പ്പ് ആ​​​​യി​​​​രി​​​​ക്കാം ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഫി​​​​ലി​​​​പ്പീ​​​​നി സേ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഗ്രൂ​​​​പ്പി​​​​ലെ 11 അം​​​​ഗ​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


നാ​​​​ട​​​​ൻ ബോം​​​​ബോ ഗ്ര​​​​നേ​​​​ഡോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു കാ​​​​ര്യ​​​​മാ​​​​യ ത​​​​ക​​​​രാ​​​​റി​​​​ല്ല.

ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ 11.3 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​ണ്. പ​​​​ള്ളി​​​​ക​​​​ളി​​​​ല്ലാ​​​​ത്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടു​​​​ക​​​​ളി​​​​ലും ഷോ​​​​പ്പിം​​​​ഗ് മാ​​​​ളു​​​​ക​​​​ളി​​​​ലും ഞാ​​​​യ​​​​റാ​​​​ഴ്ച കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. മം​​​​ഗ​​​​ള​​​​വാ​​​​ർ​​​​ത്ത​​​​ക്കാ​​​​ലം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നാ​​​​ൽ ഇ​​​​ന്ന​​​​ലെ വിശുദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു പ​​​​തി​​​​വി​​​​ലും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്ക് സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള സ്ഥ​​​​ല​​​​മാ​​​​ണ് മ​​​​രാ​​​​വി. 2017ൽ ​​​​ഫി​​​​ലി​​​​പ്പീ​​​​നി സേ​​​​ന​​​​യും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും ത​​​​മ്മി​​​​ൽ അ​​​​ഞ്ചു​​​​മാ​​​​സം യു​​​​ദ്ധം ന​​​​ട​​​​ന്നി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.