വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റേ​ഡി​യോ അ​വ​താ​ര​ക​ൻ ഹാ​ർ​നെ​ക് സിം​ഗി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു ഖ​ലി​സ്ഥാൻ തീ​വ്ര​വാ​ദി​ക​ൾ​ക്ക് ന്യൂ​സി​ല​ൻ​ഡി​ൽ ത​ട​വു​ശി​ക്ഷ.

സ​ർ​വ്ജീ​ത് സി​ദ്ദു (27), സു​ഖ്പ്രീ​ത് സിം​ഗ് (44), പേ​രു പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലാ​ത്ത നാ​ൽ​പ്പ​ത്തെ​ട്ടു​കാ​ര​ൻ എ​ന്നി​വ​ർ​ക്ക് പ​തി​മൂ​ന്ന​ര വ​ർ​ഷം വ​രെ​യു​ള്ള ത​ട​വാ​ണ് ല​ഭി​ച്ച​ത്.

ഖ​ലി​സ്ഥാ​ൻ ആ​ശ​യ​ങ്ങ​ളെ പ​ര​സ്യ​മാ​യി എ​തി​ർ​ത്തി​രു​ന്ന ഹാ​ർ​നെ​ക് സിം​ഗിനെ 2020 ഡി​സം​ബ​ർ 23നാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ആ​ക്ര​മി​ച്ച​ത്. 40തില​ധി​കം ത​വ​ണ കു​ത്തേ​റ്റ ഹാ​ർ​നെ​ക് സിം​ഗി​ന് 350തില​ധി​കം തു​ന്നി​ക്കെ​ട്ട​ൽ വേ​ണ്ടി​വ​ന്നു.


നാ​ൽ​പ്പ​ത്തെ​ട്ടു​കാ​ര​നാ​ണ് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഇ​യാ​ൾ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഖ​ലി​സ്ഥാ​ൻ ആ​ശ​യ​ങ്ങ​ളെ എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് ഹാ​ർ​നെ​ക് സിം​ഗ് ആ​ക്ര​മ​ണം നേ​രി​ട്ട​തെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.