കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ലു​​​ള്ള മ​​​ഞ്ഞു​​​കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ഡേ​​​സ, ഖാ​​​ർ​​​കീ​​​വ്, മൈ​​​ക്കോ​​​ളേ​​​വ്, കീ​​​വ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു മ​​​ര​​​ണ​​മു​​ണ്ടാ​​യ​​ത്. 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

11 മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 411 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. ഒ​​​ട്ടേ​​​റെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


റ​​​ഷ്യ​​​യി​​​ലെ ഡാ​​​ഗ​​​സ്ഥാ​​​ൻ, ക്രാ​​​സ്നോ​​​ദാ​​​ർ, റോ​​​സ്തോ​​​വ്, അ​​​ധി​​​നി​​​വേ​​​ശ യു​​​ക്രെ​​​യ്​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 19 ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. മോ​​​ൾ​​​ഡോ​​​വ, ജോ​​​ർ​​​ജി​​​യ, ബ​​​ൾ​​​ഗേ​​​റി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും മ​​​ഞ്ഞു​​​കൊ​​​ടു​​​ങ്കാ​​​റ്റ് വീശി.