എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസും ഒരേ ദിശയിൽ; ഒഴിവായത് വൻ ദുരന്തം
എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസും  ഒരേ ദിശയിൽ; ഒഴിവായത് വൻ ദുരന്തം
Sunday, March 26, 2023 11:59 PM IST
കാ​​​​​ഠ്മ​​​​​ണ്ഡു: ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലേ​​​​​ക്കു​​​ വ​​​​​ന്ന എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​ന​​​​​വും മ​​​​​ലേ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലേ​​​​​ക്കു​​​​​വ​​​​​ന്ന നേ​​​​​പ്പാ​​​​​ൾ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സും എ​​​​​ത്തി​​​​​യ​​​​​ത് ഒ​​​​​രേ ദി​​​​​ശ​​​​​യി​​​​​ൽ. മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​നം അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​തി​​​നാ​​​ൽ പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​രു​​​​​ടെ സ​​​​​മ​​​​​യോ​​​​​ചി​​​​​ത​ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ​​​​​മൂ​​​​​ലം ഒ​​​​​ഴി​​​​​വാ​​​​​യ​​​​​തു വ​​​​​ൻ​​​​​ദു​​​​​ര​​​​​ന്തം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ഇതിനു​​​​​ പി​​​​​ന്നാ​​​​​ലെ എ​​​​​യ​​​​​ർ ട്രാ​​​​​ഫി​​​​​ക് ക​​​​​ൺ​​​​​ട്രോ​​​​​ളി​​​​​ലെ മൂ​​​​​ന്നു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ നേ​​​​​പ്പാ​​​​​ൾ സി​​​​​വി​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ അ​​​​​ഥോ​​​​​റി​​​​​റ്റി സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു.


എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​നം 19,000 അ​​​​​ടി​​​​​യി​​​​​ലും നേ​​​​​പ്പാ​​​​​ൾ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് 15,000 അ​​​​​ടി​​​​​യി​​​​​ലു​​​​​മാ​​​​​ണു പ​​​​​റ​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​രു​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​ടു​​​​​ത്ത​​​​​തെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ റ​​​​​ഡാ​​​​​റി​​​​​ൽ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു സം​​​​​വി​​​​​ധാ​​​​​നം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ക്ഷ​​​​​മ​​​​​മാ​​​​​കു​​​​​ക​​​​​യും നേ​​​​​പ്പാ​​​​​ൾ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് 7000 അ​​​​​ടി താ​​​​​ഴ്ന്നു പ​​​​​റ​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ മൂ​​​​​ന്നം​​​​​ഗ ക​​​​​മ്മി​​​​​റ്റി​​​​​യെ സി​​​​​വി​​​​​ൽ ഏ​​​​​വി​​​​​യ​​​​​ഷ​​​​​ൻ അ​​​​​ഥോ​​​​​റി​​​​​റ്റി നി​​​​​യോ​​​​​ഗി​​​​​ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.