യുക്രെയ്നു സംയുക്തമായി ആയുധം വാങ്ങിനൽകാൻ ഇയു
യുക്രെയ്നു സംയുക്തമായി ആയുധം വാങ്ങിനൽകാൻ ഇയു
Friday, March 24, 2023 1:06 AM IST
ബ്ര​​​​സ​​​​ൽ​​​​സ്: റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ചെ​​​​റു​​​​ക്കാ​​​​ൻ യു​​​​ക്രെ​​​​യ്ന് അ​​​​ടു​​​​ത്ത 12 മാ​​​​സ​​​​ത്തേ​​​​ക്ക് പ​​​​ത്തു​​​​ല​​​​ക്ഷം റൗ​​​​ണ്ട് പീരങ്കിയു​​​​ണ്ട​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ ധാ​​​​ര​​​​ണ​​​​യാ​​​​യി.

27 അം​​​​ഗ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​മാ​​​​യും ഐ​​​​ക്യ​​​​ക​​​​ണ്ഠേ​​​​ന​​​​യാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലൂ​​​​ടെ പ​​​​ങ്കെ​​​​ടു​​​​ത്ത യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മ​​​​ർ സെ​​​​ല​​​​ൻ​​​​സ്കി, ഇ​​​​യു നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.

യു​​​​ക്രെ​​​​യ്നി​​​​ൽ സൈ​​​​നി​​​​ക​​​​മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ട്രെ​​​​യി​​​​നി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണു സെ​​​​ല​​​​ൻ​​​​സ്കി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ആ​​​​ധു​​​​നി​​​​ക വി​​​​മാ​​​​ന​​​​ങ്ങ​​​​ളും മി​​​​സൈ​​​​ലു​​​​ക​​​​ളും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു സെ​​​​ല​​​​ൻ​​​​സ്കി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്ൻ ആ​​​​യു​​​​ധ​​​​ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്. യു​​​​ക്രെ​​​​യ്ന് സം​​​​യു​​​​ക്ത​​​​മാ​​​​യി ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി എ​​​​സ്റ്റോ​​​​ണി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കാ​​​​ജ ക​​​​ല്ലാ​​​​സാ​​​​ണ് ക​​​​ഴി​​​​ഞ്ഞ യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​തു യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.