പെഷവാർ സ്ഫോടനം: ചാവേർ നുഴഞ്ഞുകയറിയതു പോലീസ് വേഷത്തിൽ
പെഷവാർ സ്ഫോടനം:  ചാവേർ നുഴഞ്ഞുകയറിയതു  പോലീസ് വേഷത്തിൽ
Friday, February 3, 2023 3:07 AM IST
പെ​​ഷ​​വാ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ലെ പെ​​ഷവാ​​റി​​ലു​​ള്ള മോ​​സ്കി​​ൽ തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ന്ന ചാ​​വേ​​ർ ബോം​​ബാ​​ക്ര​​മ​​ണം ന​​ട​​ത്തുന്ന​​തി​​നാ​​യി ഭീ​​ക​​ര​​ൻ നു​​ഴ​​ഞ്ഞു​​ക​​യ​​റി​​യ​​തു പോ​​ലീ​​സ് വേ​​ഷ​​ത്തി​​ൽ. അ​​തി​​വ​​സു​​ര​​ക്ഷാ​​മേ​​ഖ​​ല​​യി​​ലൂ​​ടെ പോ​​ലീ​​സ് വേ​​ഷ​​ത്തി​​ൽ ഹെ​​ൽ​​മ​​റ്റും മാ​​സ്കും അ​​ണി​​ഞ്ഞ് എ​​ത്തി​​യ ഭീ​​ക​​ര​​നെ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മു​​ഖ്യ​​ക​​വാ​​ട​​ത്തി​​നു സ​​മീ​​പ​​മു​​ള്ള പ​​രി​​ശോ​​ധ​​നാ കേ​​ന്ദ്ര​​ത്തി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ഭീ​​ക​​ര​​ൻ വി​​ദ​​ഗ്ധമാ​​യി ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഖൈ​​ബ​​ർ-​​പ​​ഷ്തൂ​​ൺ​​വാ​​ല ഐ​​ജി മോ​​സം ഝാ ​​അ​​ൻ​​സാ​​രി പ​​റ​​ഞ്ഞു.

ഭീ​​ക​​ര​​ന്‍റെ നീ​​ക്കം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ നി​​ന്ന് ല​​ഭി​​ച്ചു. സ്ഫോ​​ട​​ന​​സ്ഥ​​ല​​ത്തു​​നി​​ന്നും ക​​ണ്ടെ​​ത്തി​​യ ശി​​രോ​​ഭാ​​ഗ​​ങ്ങ​​ൾ ഭീ​​ക​​ര​​ന്‍റേ​​താ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മോ​​സ്കി​​ലേ​​ക്കു​​ള്ള വ​​ഴി ഒ​​രു പോ​​ലീ​​സു​​കാ​​ര​​നോ​​ടു ചോ​​ദി​​ച്ചാ​​ണ് ഭീ​​ക​​ര​​ൻ മ​​ന​​സി​​ലാ​​ക്കി​​യ​​ത്. പ്ര​​ദേ​​ശ​​ത്തെ​​ക്കു​​റി​​ച്ച് യാ​​തൊ​​രു ധാ​​ര​​ണ​​യു​​മി​​ല്ലാ​​ത്ത ചാ​​വേ​​റി​​നെ കു​​റ്റ​​കൃ​​ത്യ​​ത്തി​​നാ​​യി നി​​യോ​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


തി​​ങ്ക​​ളാ​​ഴ്ച പെ​​ഷ​​വാ​​റി​​ലെ മു​​സ്‌​​ലിം​​പ​​ള്ളി​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 95 പോ​​ലീ​​സു​​കാ​​രു​​ൾ​​പ്പെ​​ടെ 101 പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. സ്ഫോ​​ട​​ന​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ തെ​​ഹ്‌​​രീ​​ക് ഇ ​​താ​​ലി​​ബാ​​ൻ പാ​​ക്കി​​സ്ഥാ​​ൻ (ടി​​ടി​​പി) ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.