ട്രക്കിൽനിന്നു കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി
ട്രക്കിൽനിന്നു കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി
Thursday, February 2, 2023 1:05 AM IST
പെ​​​​​​ർ​​​​​​ത്ത്: പ​​​​​​ടി​​​​​​ഞ്ഞാ​​​​​​റ​​​​​​ൻ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യി​​​​​​ൽ ട്ര​​​​​​ക്കി​​​​​​ൽ​​​​​​നി​​​​​​ന്നു ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട റേ​​​​​​ഡി​​​​​​യോ ആ​​​​​​ക്ടീ​​​​​​വ് കാ​​​​​​പ്സ്യൂ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി.

കാ​​​​​​പ്സ്യൂ​​​​​​ൾ വ​​​​​​ഹി​​​​​​ച്ചി​​​​​​രു​​​​​​ന്ന ട്ര​​​​​​ക്ക് 1,400 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ദൂ​​​​​​രം പി​​​​​​ന്നി​​​​​​ട്ട​​​​​​ശേ​​​​​​ഷമാ​​​​​​ണ് കാ​​​​​പ്സ്യൂ​​​​​ൾ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട വി​​​​​​വ​​​​​​ര​​​​​മ​​​​​​റി​​​​​​ഞ്ഞ​​​​​​ത്. ഒ​​​​​​രു പ​​​​​​യ​​​​​​റി​​​​​​ന്‍റെ മാ​​​​​​ത്രം വ​​​​​​ലു​​​​​​പ്പ​​​​​​മു​​​​​​ള്ള അ​​​​​​തി​​​​​​മാ​​​​​​ര​​​​​​ക​​​​​​മാ​​​​​​യ റേ​​​​​​ഡി​​​​​​യോ ആ​​​​​​ക്ടീ​​​​​​വ് കാ​​​​​​പ്സ്യൂ​​​​​​ൾ ഗ്രേ​​​​​​റ്റ് നോ​​​​​​ർ​​​​​​ത്തേൺ ഹൈ​​​​​​വേ​​​​​​യി​​​​​​ൽ ന്യൂ​​​​​​മ​​​​​​നു സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​നി​​​​​​ന്നാ​​​​​​ണു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​ത്.

70 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്ന തെ​​​​​​ര​​​​​​ച്ചി​​​​​​ൽ വാ​​​​​​ഹ​​​​​​ന​​​​​​മാ​​​ണു കാ​​​​​​പ്സ്യൂ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള റേ​​​​​​ഡി​​​​​​യോ ആ​​​​​​ക്ടീ​​​​​​വ് വി​​​​​​ക​​​​​​ിര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്. പി​​​​​​ന്നീ​​​​​​ട്, മ​​​​​​റ്റൊ​​​​​​രു ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് റോ​​​​​​ഡി​​​​​​ന്‍റെ വ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്നു സാ​​​​​ധ​​​​​നം ക​​​​​​ണ്ടെ​​​​​​ത്തി.


ട്ര​​​​​​ക്ക് സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച ഹൈ​​​​​​വേ​​​​​​യി​​​​​​ൽ ആ​​​​​​റു ദി​​​​​​വ​​​​​​സം തെ​​​​​​ര​​​​​​ച്ചി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ശേ​​​​​​ഷ​​​​​​മാ​​​​​​ണ് എ​​​​​​ട്ടു മി​​​​​​ല്ലി​​​​​​മീ​​​​​​റ്റ​​​​​​ർ നീ​​​​​​ള​​​​​​വും ആ​​​​​​റു മി​​​​​​ല്ലിമീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മു​​​​​​ള്ള കാ​​​​​​പ്സ്യൂ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. വൈ​​​​​​ക്കോ​​​​​​ൽ കൂ​​​​​​ന​​​​​​യി​​​​​​ൽ മൊ​​​​​​ട്ടു​​​​​​സൂ​​​​​​ചി ത​​​​​​പ്പു​​​​​​ന്ന​​​​​​തി​​​​​​നു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ദൗ​​​​​​ത്യ​​​​​​മെ​​​​​​ന്ന് ദു​​​​​​ര​​​​​​ന്ത​​​​​​നി​​​​​​വാ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പു​​​​​​മ​​​​​​ന്ത്രി സ്റ്റീ​​​​​​ഫ​​​​​​ൻ ഡോ​​​​​​സ​​​​​​ൺ പ​​​​​​റ​​​​​​ഞ്ഞു.

സീ​​​​​​സി​​​​​​യം 137 മൂ​​​​​​ല​​​​​​ക​​​​​​മ​​​​​​ട​​​​​​ങ്ങി​​​​​​യ കാ​​​​​​പ്സ്യൂ​​​​​​ളാ​​​​​​ണു ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​ത്. റേ​​​​​​ഡി​​​​​​യേ​​​​​​ഷ​​​​​​ൻ ഗേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന കാ​​​​​പ്സ്യൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ൽ പ​​​​​​ത്ത് എ​​​​​​ക്സ്റേ​​​​​​യ്ക്കു തു​​​​​​ല്യ​​​​​​മാ​​​​​​യ റേ​​​​​​ഡി​​​​​​യോ ആ​​​​​​ക്ടീ​​​​​​വ് വി​​​​​​ക​​​​​​ര​​​​​​ണം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രും. പൊ​​​​​​ള്ള​​​​​​ലി​​​​​​നും അ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​ത്തി​​​​​​നും ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യേ​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.