അമേരിക്കയും ജർമനിയും യുക്രെയ്നു ടാങ്കുകൾ നല്കും
അമേരിക്കയും ജർമനിയും  യുക്രെയ്നു ടാങ്കുകൾ നല്കും
Thursday, January 26, 2023 12:45 AM IST
ബെ​​​ർ​​​ലി​​​ൻ: യു​​​എ​​​സും ജ​​​ർ​​​മ​​​നി​​​യും അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധടാ​​​ങ്കു​​​ക​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. എം1 ​​​അ​​​ബ്രാം​​​സ് ടാ​​​ങ്കു​​​ക​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക ന​​​ല്കു​​​ക; ലെ​​​പ്പേ​​​ഡ് ര​​​ണ്ട് ടാ​​​ങ്കു​​​ക​​​ൾ ജ​​​ർ​​​മ​​​നി​​​യും. അ​​​മേ​​​രി​​​ക്ക കു​​​റ​​​ഞ്ഞ​​​ത് 30ഉം ​​​ജ​​​ർ​​​മ​​​നി 14ഉം ​​​എ​​​ണ്ണം ന​​​ല്കി​​​യേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

റ​​​ഷ്യ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​യി അ​​​ത്യാ​​​ധു​​​നി​​​ക ടാ​​​ങ്കു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം യു​​​ക്രെ​​​യ്ൻ നി​​​ര​​​ന്ത​​​ര​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​ബ്രാം​​​സ് ടാ​​​ങ്കു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ വ​​​ലി​​​യ പ​​​രി​​​ശീ​​​ല​​​നം വേ​​​ണ​​​മെ​​​ന്നും മാ​​​ത്ര​​​മ​​​ല്ല, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞ് അ​​​മേ​​​രി​​​ക്ക മ​​​ടി​​​ച്ചു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ലെ​​​പ്പേ​​​ഡ് ടാ​​​ങ്ക് ന​​​ല്കു​​​ന്ന​​​തി​​​നു ജ​​​ർ​​​മ​​​നി​​​യും വി​​​മു​​​ഖ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.


അ​​​മേ​​​രി​​​ക്ക അ​​​ബ്രാം​​​സ് കൊ​​​ടു​​​ത്താ​​​ൽ ജ​​​ർ​​​മ​​​നി ലെ​​​പ്പോ​​​ഡും കൊ​​​ടു​​​ക്കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലേ​​​ക്കു പി​​​ന്നീ​​​ടെ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

ശൈ​​​ത്യ​​​കാ​​​ലം ക​​​ഴി​​​ഞ്ഞാ​​​ൽ റ​​​ഷ്യ വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നും മി​​​ക​​​ച്ച ആ​​​യു​​​ധ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്നു​​​മാ​​ണു യു​​​ക്രെ​​​യ്ൻ പ​​​റ​​​യു​​​ന്ന​​​ത്. നേ​​​ര​​​ത്തേ ബ്രി​​​ട്ട​​​ൻ അ​​​വ​​​രു​​​ടെ ച​​​ല​​​ഞ്ച​​​ർ ര​​​ണ്ട് ടാ​​​ങ്കു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പോ​​​ള​​​ണ്ട് അ​​​വ​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ലെ​​​പ്പേ​​​ഡ് ടാ​​​ങ്കു​​​ക​​​ൾ ന​​​ല്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ങ്കി​​​ലും ജ​​​ർ​​​മ​​​നി അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​ട്ടി​​​ല്ല. പു​​​തി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​ണെ​​​ന്ന് റ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​മേ​രി​ക്ക അ​ത്യാ​ധു​നി​ക പേ​ട്രി​യ​റ്റ് വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം യു​ക്രെ​യ്നു ന​ല്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.