യുക്രെയ്നായി പ്രാർഥിക്കവേ കണ്ണീർ പൊഴിച്ച് മാർപാപ്പ
യുക്രെയ്നായി പ്രാർഥിക്കവേ  കണ്ണീർ പൊഴിച്ച് മാർപാപ്പ
Friday, December 9, 2022 10:31 PM IST
റോം: ​യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കാ​യി പ്രാ​ർ​ഥി​ക്ക​വേ ക​ണ്ണീ​ർ പൊ​ഴി​ച്ചു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച റോ​മി​ലെ സ്പാ​നി​ഷ് ച​ത്വ​ര​ത്തി​ലു​ള്ള മാ​താ​വി​ന്‍റെ തി​രു​രൂ​പ​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ക്രെ​യ്ൻ ജ​ന​ത​യെ മാ​താ​വി​നു ഭ​ര​മേ​ല്പി​ക്ക​വേ മാ​ർ​പാ​പ്പ​യു​ടെ ക​ണ്ഠ​മി​ട​റി; ശ​ബ്ദം​നി​ല​ച്ചു. യു​ക്രെ​യ്ൻ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്കു കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക്രൂ​ര​ത​ക​ൾ നേ​രി​ടു​ന്ന ആ ​നാ​ട്ടി​ലെ കു​ഞ്ഞു​ങ്ങ​ളെ​യും വ​യോ​ധി​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും യു​വാ​ക്ക​ളെ​യും മാ​താ​വി​നു സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് പാ​പ്പാ പ്രാ​ർ​ഥി​ച്ചു.

പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ച മാ​ർ​പാ​പ്പ, കൊ​ടി​യ ദു​രി​ത​ങ്ങ​ളാ​ണ് യു​ക്രെ​യ്ൻ‌ ജ​ന​ത നേ​രി​ടു​ന്ന​തെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.