ചാൾസ് രാജാവ് ഗുരുദ്വാര സന്ദർശിച്ചു
ചാൾസ് രാജാവ് ഗുരുദ്വാര സന്ദർശിച്ചു
Thursday, December 8, 2022 1:15 AM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വ് ല​ണ്ട​നു സ​മീ​പം ലൂ​ട്ട​നി​ലെ സി​ക്ക് ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ച്ചു. ത​ല​യി​ൽ തൂ​വാ​ല കെ​ട്ടി​വ​ന്ന രാ​ജാ​വി​ന്, ബ്രി​ട്ടീ​ഷ്, നി​ഷാ​ൻ സാ​ഹി​ബ് പ​താ​ക​ക​ൾ ഏ​ന്തി​യ സി​ക്ക് സ​മൂ​ഹം ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്കി.

കോ​വി​ഡ് കാ​ല​ത്ത് ഗു​രു​ദ്വാ​ര ന​ട​ത്തിയ സേ​വ​ന​ങ്ങ​ളെ രാ​ജാ​വ് പ്ര​ശം​സി​ച്ചു. ഗു​രു​ദ്വാ​ര ആ​രം​ഭി​ച്ച വാ​ക്സി​ൻ ക്ലി​നി​ക് ഇ​ത്ത​ര​ത്തി​ൽ ബ്രി​ട്ട​നി​ൽ ആ​ദ്യ​ത്തേ​താ​യി​രു​ന്നു.

അ​ഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന സി​ക്കു​കാ​ർ ബ്രി​ട്ടീ​ഷ് ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.